News

ആപ്പിള്‍ കൊയ്യാന്‍ കാന്തല്ലൂര്‍

സഞ്ചാരികള്‍ ഏറെ പ്രതീക്ഷയാടെ കാത്തിരിക്കുന്ന നീലക്കുറിഞ്ഞി വസന്തത്തിന് മുന്‍പേ ആപ്പിള്‍ വസന്തമെത്തി. തെക്കന്‍ കാശ്മീര്‍ എന്ന വിളിപ്പേരുള്ള കാന്തല്ലൂരാണ് ആപ്പിളുകള്‍ വിളഞ്ഞിരിക്കുന്നത്.


കേരളത്തില്‍ ആപ്പിള്‍ കൃഷി നടക്കുന്ന ഏക മേഖലയാണ് കാന്തല്ലൂര്‍. കാന്തല്ലൂറിലെ പുത്തൂര്‍, പെരുമല, ഗുഹനാഥുരം, കുളച്ചി വയല്‍ മേഖലയിലാണ് ആപ്പിളഅ# വിളവെടുക്കുവാന്‍ പാകത്തിന് നില്‍ക്കുന്നത്. കാലാവസ്ഥ വ്യതിയാനം വിളവില്‍ ഗണ്യമായ കുറവുണ്ടെങ്കിലും ഫാമില്‍ എത്തുന്ന സഞ്ചാരികള്‍ക്ക് ഏറെ കൗതുകമായി മാറുകയാണ് ആപ്പിളുകള്‍. വര്‍ഷാദ്യമായിരുന്നു ആപ്പിള്‍ ചെടി പൂവിട്ടത്.

ഫാമുകള്‍ സന്ദര്‍ശിക്കാനെത്തുന്നവര്‍ക്ക് ആപ്പിളുകള്‍ നേരിട്ട് വാങ്ങുവാന്‍ കഴിയും. ഒരുമരത്തില്‍ നിന്ന് 30 ആപ്പിളുകള്‍ വരെ ലഭിക്കും. ശീതകാല പച്ചക്കറി കൃഷിയോടൊപ്പം സബര്‍ജിയല്‍, പ്‌ളംസ് എന്നിവ വിളയുന്ന സാഹചര്യത്തില്‍ ചില കര്‍ഷകര്‍ പരീഷണാടിസ്ഥാനത്തില്‍ ചെയ്തതാണ് ആപ്പിള്‍ കൃഷി കൂടുതല്‍ മേഖലയിലേക്ക് വ്യാപിപ്പിക്കുവാനുള്ള ശ്രമത്തിലാണ് കര്‍ഷകര്‍.