വാര്‍ണര്‍ ബ്രോസ് വേള്‍ഡ് ഉദ്ഘാടനം ചെയ്തു
വാര്‍ണര്‍ ബ്രോസ് വേള്‍ഡ് അബുദാബി യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രി ദുബൈ ഭരണാധികാരിയുമായി ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മകതൂം,അബുദാബി കിരീടാവകാശിയും സായുധസേന ഡെപ്യൂട്ടി സുപ്രീം കമാന്‍ഡറുമായ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് ആല്‍ നഹ്യാന്‍ എന്നിവര്‍ ചേര്‍ന്ന് തിങ്കളാഴ്ച്ച ഉദ്ഘാടനം ചെയ്തു. സന്ദര്‍ശകര്‍ക്ക് ബുധനാഴ്ച മുതല്‍ പ്രവേശനം നല്‍കും.
നമ്മുടെ കുടുംബങ്ങള്‍ക്ക് വിനോദ കേന്ദ്രവും വിനോദസഞ്ചാര മേഖലയിലെ സുപ്രധാന ചുവട് വെയ്പുമായ വാര്‍ണര്‍ ബ്രോസ് വേള്‍ഡ് തലസ്ഥാനത്തെ പുതിയ നാഴിക്കല്ലാണെന്ന് ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് ട്വിറ്ററില്‍ കുറിച്ചു. യാസ് ഐലന്‍ഡിലെ കുടുംബ വിനോദ സഞ്ചാരം പ്രോത്സാഹിപ്പിക്കുന്ന തരത്തിലുള്ള മറ്റൊരു ആകര്‍ഷണമാണെന്ന് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അഭിപ്രായപ്പെട്ടു.
ഏഴ് വര്‍ഷം മുമ്പ് നിര്‍മാണം ആരംഭിച്ച വാര്‍ണര്‍ ബ്രോസ് വേശഡിന് 100 കോടി ദിര്‍ഹമാണ് നിര്‍മാണ ചെലവ്. 16 ദശലക്ഷംചതുരശ്രയടി വിസ്തീര്‍ണമുള്ള ഇവിടെ 29 റൈഡുകള്‍ ഒരുക്കിയിട്ടുണ്ട്. ഗോതം സിറ്റി, മെട്രോപോളിസ്, കാര്‍ട്ടൂണ്‍ ജംഗ്ഷന്‍, ബെഡ് റോക്ക്, ഡൈനാമിറ്റ് ഗള്‍ച്, വാര്‍ണര്‍ ബ്രോസ് പ്ലാസ എന്നീ സോണുകളില്‍ ലൈവ് ഷോകള്‍ അരങ്ങേറും.