ടെക് മഹീന്ദ്ര ടെക്നോപാർക്കിലേക്ക്
തിരുവനന്തപുരം : ഇന്ത്യയിലെ ഏറ്റവും വലിയ ഐ. ടി. കമ്പനികളിലൊന്നായ ടെക് മഹീന്ദ്ര ടെക്നോപാർക്കിലേക്ക് എത്തുന്നു. ഇതിനായി ടെക്നോപാർക്കിലെ ഗംഗാ കെട്ടിട സമുച്ചയത്തിൽ 200 പേർക്ക് ജോലി ചെയ്യാൻ കഴിയുന്ന ഓഫീസിനുള്ള 1200 ചതുരഷ്ട്ര അടി സ്ഥലം അനുവദിച്ചു കൊണ്ടുള്ള രേഖകൾ ടെക്നോപാർക്ക് സി. ഇ. ഒ. ഋഷികേശ് നായർ ടെക് മഹീന്ദ്ര ജനറൽ മാനേജർ പളനി വേലുവിന് കൈമാറി. ജൂൺ മാസത്തിൽ ടെക് മഹീന്ദ്ര ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ സി. പി. ഗുർണാനിയും ഇത് സംബന്ധിച്ച ചർച്ചകൾ നടത്തിയിരുന്നു.
115000 ജീവനക്കാരുള്ള ടെക് മഹീന്ദ്രക്ക് 90 രാജ്യങ്ങളിൽ ഓഫീസുണ്ട്. മൂന്നു മാസങ്ങൾക്കുള്ളിൽ തിരുവനന്തപുരം ഓഫീസ് പ്രവർത്തനം തുടങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്. ലോക പ്രശസ്ത ഐ. ടി. കമ്പനികൾ കേരളത്തിലേക്ക് ശ്രദ്ധ കേന്ദ്രികരിക്കുന്നതയിൽ നമ്മുടെ വിദഗ്ധ ജീവനക്കാരുടെ സാന്നിധ്യവും, അടിസ്ഥാന സൗകര്യങ്ങളുടെയും, ജീവിത നിലവാരത്തിന്റെയും മുന്നേറ്റമാണെന്ന് ടെക്നോപാർക്ക് സി. ഇ. ഒ ഋഷികേശ് നായർ പറഞ്ഞു.
ആഗോള പ്രശസ്ത കമ്പനികളായ ഒറാക്കിൾ, വിപ്രോ, ടാറ്റ കൺസൾട്ടൻസി, കോഗ്നിസൻസ്, ഏണസ്റ്റ് ആൻഡ് യെ൦ങ് തുടങ്ങിയവർ ഇപ്പോൾ തന്നെ കേരളത്തിൽ പ്രവർത്തിക്കുന്നുണ്ട്. നിസാൻ തങ്ങളുടെ ലോകത്തെ ആദ്യത്തെ ഗ്ലോബൽ ഡിജിറ്റൽ ഹബ്ബ് ടെക്നോപാർക്കിൽ തുടങ്ങിയത് നമ്മുടെ ഐ. ടി വികസനത്തിൽ നിർണ്ണായക പങ്ക് വഹിക്കുമെന്നാണ് കരുതുന്നത്.