Kerala

പ്രളയക്കെടുതി: സാന്ത്വനവുമായി ടൂറിസം മേഖല

വെള്ളപ്പൊക്കത്തില്‍ ദുരിതം അനുഭവിക്കുന്നവർക്ക് കൈത്താങ്ങായി  ടൂറിസം  മേഖല.  ആലപ്പുഴ ജില്ലയിലെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് അസോസിയേഷൻ ഓഫ്  ടൂറിസം ട്രേഡ് ഓർഗനൈസേേഷൻസ് ഇന്ത്യ (അറ്റോയ് ) ,കേരള  ട്രാവല്‍ മാര്‍ട്ട് സൊസൈറ്റി  ,  കോൺഫെഡറേഷൻ ഓഫ് അക്രഡിറ്റഡ് ടൂർ ഓപ്പറേറ്റേഴ്സ്  ഓർഗനൈസേഷൻസ്, ആയുർവേദ ടൂറിസം പ്രൊമോഷന്‍ സൊസൈറ്റി, അസോസിയേഷൻ ഓഫ് ടൂറിസം പ്രൊഫഷണൽസ് തുടങ്ങി നിരവധി സംഘടനകൾ സഹായഹസ്തം നീട്ടി.

കുമരകത്തെ  ഗ്രാമപഞ്ചായത്ത് അധികൃതര്‍ക്കൊപ്പം  ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് റിസോർട്ട്  ഉടമകളും കൈ കോർത്തു.

ഉത്തരവാദിത്ത ടൂറിസം പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പ്രവര്‍ത്തിക്കുന്ന എല്ലാ റിസോര്‍ട്ടുടമകളോടും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് സഹായം എത്തിക്കാന്‍ ടൂറിസം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ആവശ്യപ്പെട്ടിരുന്നു. ഇതിനെ തുടര്‍ന്നാണ് ടൂറിസം സംരംഭകര്‍ കുമരകത്ത് ദുരിതാശ്വാസ പ്രവര്‍ത്തന സഹായവുമായെത്തിയത്.

ഉത്തരവാദിത്ത ടൂറിസം മിഷന്‍ ജീവനക്കാര്‍ 500 കിലോ അരിയും, 500 നോട്ട് ബുക്കുകളും നല്‍കി. കേരള ട്രാവല്‍ മാര്‍ട് സൊസൈറ്റി 35000 ലിറ്റര്‍ ശുദ്ധീകരിച്ച കുടിവെള്ളമാണ് ദുരിതബാധിതര്‍ക്കായി നല്‍കിയത്. കേരള ഹൗസ് ബോട്ട് ഓണേഴ്സ് ഫെഡറേഷന്‍ 900 കിലോ അരിയും, 200 ലിറ്റര്‍ കുടിവെള്ളവും എത്തിച്ചു. 250 കിലോ ഏത്തപ്പഴം, 500 പാക്കറ്റ് ബ്രെഡ്, 200 പാക്കറ്റ് മില്‍ക്ക് പൌഡര്‍ എന്നിവയും ടൂറിസം സംരംഭകര്‍ ദുരിതബാധിതര്‍ക്ക് വിതരണം ചെയ്തു.

റിസോര്‍ട്ടുകള്‍ നല്‍കിയ സഹായങ്ങളുടെ വിശദാംശങ്ങള്‍

ഇല്ലിക്കളം ലേക് സൈഡ് കോട്ടേജസ് – 300 കിലോ അരി

ലേക് സോങ്- 250 കിലോ അരി

സൂരി കുമരകം – 180 കിലോ അരി, 24 പാക്കറ്റ് ബ്രെഡ്‌സ്, 500 പാക്കറ്റ് ബിസ്‌കറ്റ് , 32 പാക്കറ്റ് സോപ്പ് , മില്‍ക്ക് പൌഡര്‍ – 50 പാക്കറ്റ് , സാനിറ്ററി പാഡുകള്‍ – 90 എണ്ണം

താജ് റിസോര്‍ട്ട് – 50 പേരുടെ 2 നേരത്തെ ഭക്ഷണം , 100 കിലോ അരി

നിരാമയ റിസോര്‍ട്ട് – 600 കിലോ അരി

കോട്ടയം ക്ലബ് – 350 കിലോ അരി

കോക്കനട്ട് ലഗൂണ്‍ – 250 കിലോ അരി

അബാദ് വിസ്‌പെറിങ് പാംസ് – 250 കിലോ അരി

കുമരകം ലേക് റിസോര്‍ട്ട് – സമീപത്തെ 40 കുടുംബങ്ങള്‍ക്ക് 2 ദിവസത്തെ ഭക്ഷണം

ഗ്രീന്‍ ഫീൽഡ് റിസോര്‍ട്ട് – 100 പേര്‍ക്കുള്ള ഭക്ഷണം

അവെഡ കുമരകം- 200 കിലോ അരി

റിവിയെര – 200 കിലോ അരി

ഒരു നാടാകെ ദുരിതത്തിലൂടെ കടന്നുപോകുന്ന സന്ദര്‍ഭത്തില്‍ ഉത്തരവാദിത്ത ടൂറിസത്തിന്റെ ഉദാത്ത മാതൃകയാണ് ടൂറിസം സംരംഭകര്‍ ഈ പ്രവര്‍ത്തനത്തിലൂടെ തെളിയിച്ചതെന്ന്മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. ദുരിതാശ്വാസ പ്രവര്‍ത്തനം നടത്തിയ ടൂറിസം സംരംഭകരെ ടൂറിസം സെക്രട്ടറി റാണി ജോര്‍ജ് , ടൂറിസം ഡയറക്ടര്‍ പി.ബാലകിരണ്‍ എന്നിവരും അഭിനന്ദിച്ചു.