നിറഞ്ഞൊഴുകി തൂവാനം
മലനിരകളില്‍ പെയ്യുന്ന കനത്തമഴ മറയൂര്‍ പാമ്പാറ്റിലെ തൂവാനം വെള്ളച്ചാട്ടത്തെ രൗദ്രഭാവത്തിലാക്കി. വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഈ വെള്ളച്ചാട്ടത്തില്‍ ഇത്രയും നീരൊഴുക്ക് ഉണ്ടായിട്ടുള്ളത്.
വലിയ വെള്ളച്ചാട്ടമായ തൂവാനം ചിന്നാര്‍ വന്യജീവി സങ്കേതത്തിനുള്ളിലാണ് സ്ഥിതി ചെയ്യുന്നത്. 85 മീറ്റര്‍ വീതിയില്‍ പതഞ്ഞു നുരഞ്ഞ് താഴേക്ക് പതിക്കുന്ന ഈ വെള്ളച്ചാട്ടം മറയൂര്‍ സന്ദര്‍ശിക്കുന്ന ഏവരുടെ പ്രധാന ആകര്‍ഷണ കേന്ദ്രമാണ്.
ആലാം പെട്ടി എക്കോ ഷോപ്പില്‍ നിന്നും തൂവാനം വെള്ളച്ചാട്ടത്തിലേക്ക് ട്രെക്കിങ് നടത്തിവുരുന്നു. മഴ പെയ്ത് നീരൊഴുക്ക് കൂടിയതിനാല്‍ തൂവാനം വെള്ളച്ചാട്ടത്തിന്റെ സമീപത്ത് വരെ മാത്രമേ സഞ്ചാരികള്‍ക്ക് എത്തുവാന്‍ കഴിയൂ.