Hospitality

ഹോട്ടൽ ജി എസ് ടി കുറച്ചു : 28 ൽ നിന്ന് 18 ശതമാനം

ജി എസ് ടി യുമായി ബന്ധപ്പെട്ട് ടൂറിസം മേഖല ഉന്നയിച്ച സുപ്രധാന ആവശ്യത്തിന് ജി എസ് ടി കൗൺസിൽ അംഗീകാരം. 7500 രൂപ വരെ ബില്ലുള്ള ഹോട്ടൽ സേവനത്തിന് ജി എസ് ടി 18%മായി കുറച്ചു. 7500 ന് മുകളിലുള്ളതിന് ജി എസ് ടി 28% മായി തുടരും .

ജി എസ് ടി കൗൺസിലിന്റെ മറ്റു തീരുമാനങ്ങൾ

സാനിറ്ററി നാപ്​കിനുകളെ ചരക്ക്​ സേവന നികുതിയിൽ നിന്ന്​ ഒഴിവാക്കി.
സാനിറ്റിറി നാപ്കിന്​ നിലവിൽ 12 ശതമാനം നികുതിയാണ് ചുമത്തുന്നത്. ഇ​തോടെ സാനിറ്ററി നാപ്​കിന്​ ഇൻപുട്ട് ഇൻപുട്ട്​ ടാക്​സ്​ ക്രഡിറ്റ്​ നൽകില്ല. ഇതിനൊപ്പം റഫ്രിജറേറ്റർ, 68 ഇഞ്ച്​ വരെയുള്ള ടെലിവിഷൻ, എയർ കണ്ടീഷനർ, വാഷിങ്​ മെഷ്യൻ, പെയിൻറ്​, വീഡിയോ ഗെയിം എന്നിവയുടെ നികുതി 28 ശതമാനത്തിൽ നിന്ന്​ 18 ശതമാനമാക്കി ജി.എസ്​.ടി കൗൺസിൽ കുറച്ചു. അഞ്ച് കോടി രൂപ വരെ വിറ്റുവരവുള്ള വ്യാപാരികള്‍ക്ക് മൂന്ന് മാസത്തില്‍ ഒരിക്കല്‍ റിട്ടേണ്‍ സമര്‍പ്പിച്ചാല്‍ മതിയെന്നും യോഗത്തില്‍ തീരുമാനമായി.