നിറങ്ങളില്‍ വിരിഞ്ഞ മുംബൈ ഗ്രാമം; വീഡിയോ കാണാം
മുംബൈയിലെ ഖാര്‍ ദണ്ഡ ഒരു ചെറിയ ഗ്രാമമാണ്. മത്സ്യബന്ധനമാണ് അവിടെയുള്ളവരുടെ പ്രധാന തൊഴില്‍. കുറച്ച് നാളുകള്‍ക്ക് മുമ്പ് അവിടെയുള്ള ഒരു കൂട്ടം കലാകാരന്മാര്‍ ആ ഗ്രാമത്തിന്റെ മുഖഛായ തന്നെ മാറ്റിക്കളഞ്ഞു. നിറമില്ലാതെ, വരണ്ടുകിടന്ന ഗ്രാമത്തെ കുറേ കലാകാരന്മാരും സന്നദ്ധ പ്രവര്‍ത്തകരും ചേര്‍ന്ന് ഏറ്റെടുത്തു. ഇപ്പോള്‍ ആ ഗ്രാമം നിറങ്ങളുടെ ആഘോഷമാണ്.
നാട്ടുകാരിലൊരാളായ ചേതന്‍ ഗുപ്ത പറയുന്നു, ‘പണ്ട്, ഈ ഗ്രാമത്തിലെങ്ങ് നോക്കിയാലും കറുപ്പും വെളുപ്പും മാത്രമേ കാണാനുണ്ടായിരുന്നുള്ളൂ. പക്ഷെ, ഇപ്പോഴെല്ലായിടവും കളര്‍ഫുളായി. ശരിക്കും ഒരു മഴവില്ല് വിരിഞ്ഞതുപോലെയുണ്ട്.’ മണ്‍സൂണ്‍ മഴയെത്തുന്നതിന് മുമ്പാണ് ഗ്രാമത്തിലെ ഈ മാറ്റം. 50 കലാകാരന്മാരും 2800 സന്നദ്ധ പ്രവര്‍ത്തകരും ചേര്‍ന്നാണ് ഗ്രാമത്തെ അടിമുടി മാറ്റിയത്. 400 വീടുകളിലാണ് വിവിധ നിറങ്ങളും ഡിസൈനുമുപയോഗിച്ച് മാറ്റം വരുത്തിയത്.
വീടിന്റെ ചുമരുകള്‍ മാത്രമല്ല, റൂഫും ഇതുപോലെ നിറമുപയോഗിച്ച് പുത്തനാക്കി മാറ്റി. നമ്മുടെ ജീവിതത്തില്‍ നിറങ്ങള്‍ വളരെ പ്രാധാന്യമുള്ളവയാണ്. അതുവച്ച് കൊണ്ട്, തങ്ങളുടെ നാടിനെ ലോകശ്രദ്ധയിലേക്കെത്തിക്കാന്‍ കൂടിയാണ് ഇവരുടെ ഈ പരിശ്രമം.