News

ജൂലൈയില്‍ ആറു ദിവസം തിരുപതി ക്ഷേത്രം അടഞ്ഞുകിടക്കും

ആചാരപ്രകാരമുള്ള ശുദ്ധീകരണച്ചടങ്ങുകള്‍ക്കായി തിരുപ്പതി വെങ്കിടേശ്വര ക്ഷേത്രം അടുത്തമാസം 11 മുതല്‍ 16 വരെ അടച്ചിടും. ഈ ദിവസങ്ങളില്‍ ദര്‍ശനം അനുവദിക്കില്ലെന്നു ദേവസ്വം ബോര്‍ഡ് അറിയിച്ചു. തിരുമലകയറുന്നതും വിലക്കിയിട്ടുണ്ട്. ചരിത്രത്തിലാദ്യമായാണു ക്ഷേത്രം അടച്ചിടുന്നത്.

12 വര്‍ഷം കൂടുമ്പോഴാണ് ശുദ്ധി ചടങ്ങുകള്‍ നടത്തുന്നത്. മുന്‍പ് ഈ ചടങ്ങിനിടയിലും നിയന്ത്രിച്ച് ദര്‍ശനം അനുവദിച്ചിരുന്നു. എന്നാല്‍ തിരക്ക് ഏറിയതോടെ അത് അസാധ്യമായതായി അധികൃതര്‍ വിശദീകരിച്ചു.

ഓഗസ്റ്റ് ഒമ്പതു മുതല്‍ തിരുമല കയറുന്നതു തടയും. നേരത്തെ ക്യൂവില്‍ കാത്തുനില്‍ക്കുന്നവര്‍ പത്തിനു രാത്രിയോടെ ദര്‍ശനം പൂര്‍ത്തിയാക്കിയാല്‍ ശുദ്ധീകരണ ചടങ്ങുകള്‍ ആരംഭിക്കും. ക്ഷേത്രത്തിനകത്തും ക്ഷേത്രനഗരത്തിലും ശുചീകരണ ജോലികളും മറ്റും പൂര്‍ത്തിയാക്കിയ ശേഷം ഓഗസ്റ്റ് 17നു രാവിലെ ആറുമണി മുതലേ ദര്‍ശനം അനുവദിക്കൂ.

ചിറ്റൂര്‍ ജില്ലയിലുള്ള തിരുമല ക്ഷേത്രത്തില്‍ ദിനംപ്രതി ഒരു ലക്ഷത്തോളം പേരാണു ദര്‍ശനം നടത്തുന്നത്.