Kerala

മണിപ്പാറയില്‍ എത്തിയാല്‍ മണിനാദം കേള്‍ക്കാം

എറണാകുളം രായമംഗലം പഞ്ചായത്തിലെ പറമ്പിപ്പീടികയ്ക്ക് സമീപമാണ് സന്ദര്‍ശരെ ആകര്‍ഷിക്കുന്ന മണിപ്പാറ വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത്. ത്രിവേണി ഭാഗത്തെ മലമുകളില്‍ നിന്ന് ഉത്ഭവിക്കുന്ന നീരൊഴുക്കാണ് മഴക്കാലത്ത് ചെറിയ വെള്ളച്ചാട്ടമായി മാറുന്നത്.


പാറക്കൂട്ടങ്ങളില്‍ തട്ടി താഴേക്കൊഴുകുന്ന ജലം മണിയടിക്കുന്ന ശബ്ദമുണ്ടാകുമെന്ന പ്രത്യേകതയുമുണ്ട്. പാറയുടെ ചരിവാണ് ഈ ശബ്ദത്തിന് കാരണമെന്ന് കരുതുന്നു. എം സ് റോഡില്‍ കീഴില്ലം സെന്റ് തോമസ് സ്‌കൂള്‍ ജംഗ്ഷനില്‍ നിന്ന് രണ്ടു കിലോമീറ്റര്‍ ദൂരെ പറമ്പിപ്പീടികയ്ക്കും ത്രിവേണിയ്ക്കും ഇടയ്ക്കാണ് മണിപ്പാറ.

മഴക്കാലത്ത് വലിയ വഴുക്കല്‍ പ്രദേശമായതിനാല്‍ വെള്ളച്ചാട്ടം കാണാന്‍ എത്തുന്നവര്‍ അതീവ ജാഗ്രത പാലിക്കണെന്ന് അധികൃതര്‍ പറഞ്ഞു.