കൊല്ലത്തിന്റെ പ്രിയ രുചിയിടങ്ങള്‍
കേരളത്തിലെ നഗരങ്ങളില്‍ നാലാമനാണ് കൊല്ലം. കൊല്ലം കണ്ടാല്‍ ഇല്ലം വേണ്ടുന്ന ചൊല്ല് പോലും എത്രയോ കാലങ്ങള്‍ക്കു മുമ്പുണ്ടായതാണ്. അപ്പോള്‍ അത്രയും കാലങ്ങള്‍ക്കു മുന്‍പ് തന്നെ സാമൂഹികമായി ഏറെ ഉയര്‍ന്ന ഒരിടം തന്നെയായിരുന്നു കൊല്ലം എന്ന് നിസംശയം പറയാം.
ഭക്ഷണത്തിന്റെ കാര്യത്തില്‍ കോഴിക്കോടിനോളം ഇല്ലെങ്കിലും എല്ലാ നഗരങ്ങള്‍ക്കുമുണ്ട് അവരുടേതായ ചില പ്രത്യേകതകള്‍. കൊല്ലം കായലിനും കടല്‍ തീരങ്ങള്‍ക്കും മത്സ്യങ്ങള്‍ക്കും പേരുകേട്ട നഗരമായതുകൊണ്ട് തന്നെ ഭക്ഷണകാര്യത്തിലും രുചിയുടെ കാര്യത്തിലും ഏറെ മുന്നിലാണ്. കൊല്ലത്തുള്ള ചില ഭക്ഷണ ശാലകള്‍ പരിചയപ്പെട്ടാലോ!
ഫയല്വാന് ഹോട്ടല്‍
കൊല്ലത്ത് വന്നിട്ട് ഫയല്‍വാനിലെ ബിരിയാണി കഴിക്കാതെ പോകാനോ? ചിന്നക്കടയില്‍ പ്രധാന റോഡില്‍ തന്നെയാണ് പ്രശസ്തമായ ഫയല്വാന് ഹോട്ടല്‍. നീണ്ട അഞ്ചു ദശാബ്ദങ്ങളുടെ രുചികളുടെ ചരിത്രം വിളമ്പാനുണ്ട് ഈ ഹോട്ടലിന്.
ശ്രീ സുപ്രഭാതം
സസ്യാഹാരപ്രേമികളെയും കാത്ത് കൊല്ലത്ത് നിരവധി ഹോട്ടലുകളുണ്ട്. മിനി കപ്പിത്താന്‍സ് ജംഗ്ഷനിലുള്ള ശ്രീ സുപ്രഭാതം ഹോട്ടല്‍ ഇത്തരത്തില്‍ രുചികരമായ വെജ് ഭക്ഷണത്തിനു പേരു കേട്ടതാണ്. മസാല ദോശ, നെയ് റോസ്റ്റ്, പൂരി മസാല മുതലായവ ഇവിടെ നിന്നും ലഭിക്കും. വലിയ വിലയും ഇവര്‍ ഈടാക്കാറില്ല. അതുകൊണ്ട് ഉറപ്പായും ശ്രീ സുപ്രഭാതത്തെ എങ്ങനെ ഉള്ളവര്‍ക്കും ആശ്രയിക്കാം.
ഓള് സ്പൈസ് റെസ്റ്ററന്റ്
കൊല്ലം ചിന്നക്കടയില്‍ മുസലിയാര്‍ ബില്‍ഡിങ്ങിലാണ് ഈ ഭക്ഷണശാലയുള്ളത്. വ്യത്യസ്തമായ ഭക്ഷണങ്ങള്‍ ഇവിടെ ആസ്വാദകര്‍ക്ക് ലഭിക്കും, ഇന്ത്യന്‍, ചൈനീസ്, കോണ്ടിനെന്റല്, അറബിക് തുടങ്ങി എല്ലാ രീതിയിലുമുള്ള ഭക്ഷണവും ഇവിടെയുണ്ട്.
വിവിധ ഫ്ലേവറിലുള്ള പിസ്സകള്‍, സ്പാനിഷ് ബാര്‍ബി ക്യൂ, കാശ്മീരി മര്‍ഗ്, നാന് എന്നിവ ഇവിടെ വരുന്ന ഭക്ഷണപ്രിയര്‍ക്ക് ഏറെ താല്പര്യമുള്ളവയാണ്. മാത്രമല്ല വ്യത്യസ്ത രുചി പകരുന്ന ഐസ്ക്രീമുകളും ഈ റെസ്റ്റോറന്റില്‍ കിട്ടും.
ദ റിവര്‍ സൈഡ്
റാവിസ് അഷ്ടമുടി റിസോര്‍ട്ടിലുള്ള റിവര്‍ സൈഡ് റെസ്റ്റോറന്റ് രുചിയ്ക്ക് പ്രശസ്തമാണ്. കൊല്ലം തേവള്ളിയിലാണ് ഇത്. അഷ്ടമുടിക്കായലിന്റെ ഭംഗി ആസ്വദിച്ചുകൊണ്ടിരുന്ന് കൊല്ലത്തിന്റെ പരമ്പരാഗത രുചികള്‍ അറിയാനുള്ള മാര്‍ഗമാണ് റിവര്‍ സൈഡ്.
നാളികേര പാലില്‍ ഉണ്ടാകാവുന്ന കരിമീന്‍ പൊള്ളിച്ചതാണ് ഇവിടുത്തെ സ്റ്റാര്‍ ഡിഷ്. അതും ആവശ്യം അനുസരിച്ചു മാത്രമേ ഇത് ഉണ്ടാക്കി കൊടുക്കാറുമുള്ളൂ. ഇവിടെ അകത്തിരുന്നു മാത്രമല്ല അഷ്ടമുടിയുടെ ഭംഗി ആസ്വദിച്ചു കൊണ്ട് പുറത്തെവിടെയെങ്കിലും ഭക്ഷണം കൊണ്ടു പോയി കഴിക്കാനുള്ള സൗകര്യവും ഹോട്ടലില്‍ ഉണ്ട്. ഭക്ഷണം കഴിക്കാറുള്ളത് മാത്രമല്ല അനുഭവിക്കാനും ആസ്വദിക്കാനുമുള്ളതാണെന്ന് ഈ റെസ്റ്റോറന്റ് മനസ്സിലാക്കി തരും.