Kerala

മഴയ്‌ക്കൊപ്പം നടക്കാം

അതിരപ്പിള്ളി, ഷോളയാര്‍ വനമേഖലയിലൂടെ വനം വകുപ്പിന്റെ മഴയാത്ര ആരംഭിച്ചു. ദിവസവും 50 പേര്‍ക്ക് കാടും കാട്ടാറും മൃഗങ്ങളും കണ്‍മുമ്പില്‍ തെളിയുന്ന മണ്‍സൂണ്‍ യാത്ര ആസ്വദിക്കാം. മഴ നനഞ്ഞെത്തുന്നവര്‍ക്ക് ചൂടന്‍ കരുപ്പെട്ടിക്കാപ്പിയും പുഴുങ്ങിയ കപ്പയും കാന്താരിച്ചമ്മന്തിയും.

ഉച്ചയ്ക്ക് ചാലക്കുടി പുഴയിലെ മീന്‍ വറുത്തതും എട്ടു കൂട്ടം കറികളും സഹിതം ഭക്ഷണം. പിന്നെ 200 രൂപയുടെ ഒരു കുട സമ്മാനവും.രാവിലെ 8 മുതല്‍ വൈകിട്ട് 6.30 വരെയാണ് സമയം. ഔഷധക്കഞ്ഞി, ഗൈഡിന്റെ സേവനം എന്നിവയുണ്ട്. യാത്രക്കിടെ പകര്‍ത്തുന്ന മഴച്ചിത്രങ്ങളില്‍ മികച്ചതിനു സമ്മാനം.

തുമ്പുര്‍ മുഴി, അതിരപ്പിള്ളി, ചാര്‍പ്പ വെള്ളച്ചാട്ടം, വാഴച്ചാല്‍, പെരിങ്ങല്‍ കുത്ത്, ആനക്കയം, ഷോളയാര്‍ ഡാം എന്നിവിടങ്ങള്‍ സന്ദര്‍ശിക്കാവുന്ന മഴയാത്രക്ക് ട്രാവെലര്‍ 1000 രൂപയും ബസ്സ് 1100 രൂപയ്ക്കാണ് നിരക്ക്. കൂടുതല്‍ വിവരങ്ങള്‍ക്ക് 0480 2769888,9497069888.