News

വൈദ്യുത പോസ്റ്റിൽ കയറിയ പെരുമ്പാമ്പ്‌ ഷോക്കേറ്റ്‌ ചത്തു

വൈദ്യുതി പോസ്‌റ്റിൽ കയറിയ പെരുമ്പാമ്പ്‌ ഷോക്കേറ്റ് ചത്തു. ആലപ്പുഴ പൂച്ചാക്കൽ പാണാവള്ളി നാല്പത്തെണ്ണീശ്വരത്തിന് സമീപം മരമുത്തഛൻ കവലക്ക് സമീപത്തെ പോസ്റ്റിലാണ്‌ അഞ്ചടിയോളം നീളം വരുന്ന പെരുമ്പാമ്പ്‌ ഷോക്കേറ്റ് ചത്തത്.

തിങ്കളാഴ്ച രാത്രി മുതൽ നിരന്തരമായി ഇവിടെ വൈദ്യുതി വന്നും പോയി നിന്നിരുന്നു. പൂച്ചാക്കൽ കെ എസ് ഇ ബി യിൽ പരാതി പറഞ്ഞെങ്കിലും പരാതി നോക്കാൻ എത്തിയവർ ലൈൻ കമ്പിയിൽ കുടുങ്ങിയ പാമ്പിനെ കണ്ടിരുന്നില്ല.ചൊവ്വാഴ്ച പോസ്‌റ്റിന്‌ സമീപത്തെ വീട്ടിലെ കുട്ടികളാണ് പാമ്പ് വൈദ്യുത കമ്പിയിൽ കുടുങ്ങിക്കിടക്കുന്നത് കണ്ടത്.

വിവരമറിഞ്ഞെത്തിയ കെഎസ് ഇ ബി ജീവനക്കാർ പാമ്പിനെ താഴെയിറക്കി. അസിസ്റ്റന്റ് എഞ്ചിനീയർ കെവി സനിൽ, സബ് എഞ്ചിനീയർ എ നന്ദകുമാർ, ലൈൻമാരായ വിജയകുമാർ., സുജിത്ത്, സുരേഷ്‌കുമാർ, ദിനേശ് എന്നിവരാണ് പാമ്പിനെ ലൈനിൽ നിന്ന് നീക്കം ചെയ്‌തത്‌.