കണ്ണന്‍കോട് അപ്പൂപ്പനെ വണങ്ങാന്‍ ഐ.പി.എസ് ദമ്പതികളെത്തി

കണ്ണന്‍കോട് അപ്പൂപ്പനെ വണങ്ങാന്‍ ഐ.പി.എസ് ദമ്പതികളെത്തി.ഉദ്ദിഷ്ട കാര്യസാധ്യത്തിനായുള്ള പൂജയ്ക്കായാണ് ഡല്‍ഹിയില്‍ നിന്നുള്ള ഐ.പി.എസ് ഉദ്യോഗസ്ഥ സുരക്ഷയും, ഭര്‍ത്താവും ഐ.എ.എസ് ഓഫീസറുമായ അശോകും വെള്ളിയാഴ്ച ഉച്ചയോടെ അപ്പൂപ്പന്‍ കുന്നിലെത്തിയത്.

ട്രിപ്പ് അഡൈ്വസറില്‍ കൂടി അപ്പൂപ്പന്‍കുന്നിനെപറ്റി കേട്ടറിഞ്ഞ ഇവര്‍ക്ക് തിരുവനന്തപുരം DKH ലെ ടൂറിസ്റ്റ് ഗൈഡ് പ്രസാദാണ് ഈ സന്ദര്‍ശനത്തിന് അവസരമൊരുക്കിയത്. അവര്‍ ഏകദേശം ഒരു മണിക്കൂറോളം ഇവിടെ ചിലവഴിച്ചശേഷം തിരുവനന്തപുരത്തേക്ക് മടങ്ങി.

ഈ വിശിഷ്ട വ്യക്തികളെ കമ്മറ്റി ഭാരവാഹികള്‍ ഇളനീര്‍ നല്‍കി സ്വീകരിച്ചു.. കുന്നിന്റെ സൗന്ദര്യം ആവോളം ആസ്വദിച്ച ഇരുവരും പ്രസാദിനും നാട്ടുകാര്‍ക്കും നന്ദി പറഞ്ഞാണ് മടങ്ങിയത്.