പുതിയ വെബ്സൈറ്റുമായി മൃഗശാല അതോറിറ്റി
വിനോദസഞ്ചാരികള്‍ക്കായി കര്‍ണാടക മൃഗശാല അതോറിറ്റി പുതിയ വെബ്സൈറ്റ് ആരംഭിക്കുന്നു. സംസ്ഥാനത്തെ വിവിധ മൃഗശാലകളെക്കുറിച്ചു വിശദമായി അറിയുന്നതിനും പരിസ്ഥിതി ബോധവല്‍ക്കരണത്തിനുമാണു പുതിയ വെബ്സൈറ്റ് ആരംഭിച്ചതെന്ന് അതോറിറ്റി സെക്രട്ടറി ബി.പി.രവി പറഞ്ഞു.
ഏറ്റവും കൂടുതല്‍ പേര് എത്തുന്ന മൈസൂരു മൃഗശാലയ്ക്കു സ്വന്തമായി വെബ്സൈറ്റ് ഉണ്ടെങ്കിലും മറ്റുള്ള മൃഗശാലകളെക്കൂടി ഉള്‍പ്പെടുത്തിയാണു വെബ്സൈറ്റ് ആരംഭിച്ചിരിക്കുന്നത്. വിദ്യാര്‍ഥികള്‍ക്കായുള്ള ബോധവല്‍ക്കരണ വിഡിയോകളും പോസ്റ്ററുകളും ഇതില്‍ അപ്ലോഡ് ചെയ്യും. ടിക്കറ്റ് ബുക്കിങ്ങിനുള്ള സൗകര്യവും അധികം വൈകാതെ ആരംഭിക്കും. വെബ്സൈറ്റ്: www.zoosofkarnataka.co