Kerala

കേരളത്തിൽ മിനി ഗോൾഫ് അസോസിയേഷൻ നിലവിൽ വന്നു

രാജ്യാന്തര തലത്തിൽ ഏറെ പ്രചാരമുള്ള മിനി ഗോൾഫ് അസോസിയേഷൻ സംസ്ഥാനത്ത് നിലവിൽ വന്നു. ഇതിന്റെ ഭാഗമായി തലസ്ഥാനത്ത് നടന്ന കായിക താരങ്ങൾക്കും, ഒഫീഷൽസിനുമുള്ള പരിശീലന പരിപാടി ഡോ.നോബിൽ ഇഗ്നേഷ്യസ് ഉദ്ഘാടനം ചെയ്തു. കേരള യൂണിവേഴ്സിറ്റി കായിക വിഭാഗം ഡയറക്ടർ ഡോ. ജയരാജ് ഡേവിഡ് അധ്യക്ഷത വഹിച്ച ചടങ്ങിൽ മിനി ഗോൾഫ് ഫെഡറേഷൻ ഓഫ് ഇന്ത്യ സെക്രട്ടറി ജനറൽ സൂരജ് സിംഗ് യോട്ടിക്കർ, റഫറി ബോർഡ് ചെയർമാൻ ശ്രീറാം ധർമ്മാധികാരി, ടെക്നിക്കൽ കമ്മിറ്റി ചെയർമാൻ രാജേഷ് ഷെന്റെക്കർ സംസ്ഥാന സെക്രട്ടറി എൻ.എസ് വിനോദ് കുമാർ, ടെക്നിക്കൽ കമ്മിറ്റി ചെയർമാൻ അനിൽ.എ.ജോൺസൺ, അജയകുമാർ, കേരള മിനി ഗോൾഫ് അമ്പയറിംഗ് ബോർഡ് ചെയർമാൻ റസീൻ അഹമ്മദ്, വൈസ് ചെയർമാൻ അനീഷ് പി.വി തുടങ്ങിയവർ സംസാരിച്ചു.

കേരള മിനി ഗോൾഫ് അസോസിയേഷന്റെ ഉദ്ഘാടനം ഡോ.നോബിൽ ഇഗ്നേഷ്യസ് നിർവ്വഹിക്കുന്നു.

വളരെ ചിലവേറിയ ഗോൾഫിനെ ജനകീയമാക്കുന്ന കായിക ഇനമാണ് മിനി ഗോൾഫ്.ഇതിനായി ഗോൾഫിന്റെ ഗ്രൗണ്ടിന്റെ നാലിലൊന്ന് സ്ഥലം മതിയാകും. ഏത് പ്രായക്കാർക്കും വളരെ വേഗം ഈ കായിക ഇനം പഠിച്ചെടുക്കാനാകും.കേരളത്തിലെ ടൂറിസം മേഖലകളിലും ഈ കായിക വിനോദത്തിന് വേഗത്തിൽ പ്രചാരവും ലഭിക്കും.

തിരുവനന്തപുരത്ത് നടന്ന മിനി ഗോൾഫ് പരിശീലന പരിപാടി

കേരള മിനി ഗോൾഫ് അസോസിയേഷന്റെ നേതൃത്വത്തിൽ സ്കൂൾ, കോളേജ് തലങ്ങളിലും, സബ് ജൂനിയർ, ജൂനിയർ, സീനിയർ വിഭാഗങ്ങളിലുമായി മത്സരങ്ങൾ സംഘടിപ്പിക്കുമെന്ന് സംസ്ഥാന സെക്രട്ടറി വി.എസ് വിനോദ് കുമാർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക്.9349757250