ഷൂട്ട് ദി റെയിന്‍: മണ്‍സൂണ്‍ ടൂറിസത്തിനെ പ്രോത്സാഹിപ്പിക്കാന്‍ കൊച്ചിയില്‍ മഴപ്പന്തുകളി
കേരളത്തിലെ മണ്‍സൂണ്‍ ടൂറിസത്തെ പ്രോത്സാഹിപ്പിക്കാന്‍ ടൂറിസം പ്രൊഫഷണല്‍സ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ കൊച്ചിയില്‍ ‘ഷൂട്ട് ദി റെയിന്‍’ എന്ന പേരില്‍ മഴപ്പന്തുകളി സംഘടിപ്പിക്കും. ശനി, ഞായര്‍ ദിവസങ്ങളില്‍ എറണാകുളം മഹാരാജാസ് കോളേജ് ഗ്രൗണ്ടിലാണ് പന്തുകളി.
ടൂറിസം വകുപ്പിന്റെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന ഫുട്‌ബോള്‍ മത്സരം ശനിയാഴ്ച രാവിലെ ഏഴിന് പ്രൊഫ. കെ.വി. തോമസ് എം.പി. ഉദ്ഘാടനം ചെയ്യും. കേരളത്തിലെ പ്രധാന ഹോട്ടലുകളെയും ടൂര്‍ ഓപ്പറേറ്റിങ് സ്ഥാപനങ്ങളെയും പ്രതിനിധീകരിച്ച് 24 ടീമുകളാണ് മഴപ്പന്തുകളി മത്സരത്തില്‍ പങ്കെടുക്കുന്നത്. ശനിയാഴ്ച രാവിലെ തുടങ്ങുന്ന മത്സരങ്ങള്‍ വൈകീട്ട് സമാപിക്കും. അരമണിക്കൂര്‍ വീതമാണ് മത്സരം. ഞായറാഴ്ച രാവിലെ ക്വാര്‍ട്ടര്‍ ഫൈനല്‍ തുടങ്ങും. വൈകീട്ട് 4.30 നാണ് ഫൈനല്‍.
ഞായറാഴ്ച്ച വൈകിട്ട് നടക്കുന്ന ഫൈനല്‍ മത്സരത്തില്‍ മുന്‍ ഫുട്‌ബോള്‍ താരം ബൈച്ചുങ് ബൂട്ടിയ മുഖ്യാതിഥിയാകും.