വൃന്ദാവന്‍ ഗാര്ഡന് പുതുരൂപം
മൈസൂരുവിലെ പ്രധാന വിനോദസഞ്ചാരകേന്ദ്രമായ വൃന്ദാവന്‍ ഗാര്ഡന് ഡിസ്നി ലാന്‍ഡ് മാതൃകയില്‍ നവീകരിക്കുമെന്നു ബജറ്റ് പ്രഖ്യാപനം. കെആര്‍എസ് ഡാമിന്റെ നവീകരണത്തിന് അഞ്ച് കോടി അനുവദിച്ചു.
വിനോദസഞ്ചാര ഗൈഡുകളുടെ പരിശീലനത്തിനായി ബേലൂര്‍, ഹംപി, വിജയാപുര എന്നിവിടങ്ങളില്‍ പരിശീലന കേന്ദ്രങ്ങള്‍ ആരംഭിക്കും.മറ്റിടങ്ങളില്‍ സ്വകാര്യ സ്ഥാപനങ്ങളുമായി സഹകരിച്ചു പരിശീലനം നല്‍കും.
ടൂറിസം ഡിപ്ലോമ കോഴ്സ് ആരംഭിക്കുന്നതിനു 20 കോടിരൂപ അനുവദിച്ചു. വിനോദസഞ്ചാരം പ്രോത്സാഹിപ്പിക്കുന്നതിനായി സര്‍വീസ് അപാര്‍ട്മെന്റ് പദ്ധതിക്കു കൂടുതല്‍ പ്രചാരം നല്‍കും.