കേരള ടൂറിസത്തിനാകട്ടെ വോട്ട് ,സാമി അവാർഡ് ലിങ്കിൽ ക്ലിക്ക് ചെയ്യൂ

മികച്ച സോഷ്യൽ മീഡിയ ബ്രാൻഡിനെ തെരഞ്ഞെടുക്കാനുള്ള മത്സരത്തിൽ കേരള ടൂറിസവും. അടുത്തിടെ  മികച്ച  പേജിനുള്ള  ഫേസ്ബുക്ക് പുരസ്കാരം കേരള ടൂറിസം നേടിയിരുന്നു.  വോഡഫോണ്‍ ഇന്ത്യ എക്‌സിക്യൂട്ടിവ് വൈസ് പ്രസിഡന്റ് സിദ്ധാര്‍ത്ഥ് ബാനര്‍ജി
പ്രധാന വിധികര്‍ത്താവായ  സാമി ബെസ്റ്റ് സോഷ്യല്‍മീഡിയ ബ്രാന്‍ഡ്സ് അവാര്‍ഡി നായാണ് കേരള  ടൂറിസം നിങ്ങളുടെ വോട്ടു തേടുന്നത്.  വോട്ടു തേടി കേരള ടൂറിസം ഡയറക്ടർ പി.ബാലകിരൺ ട്വീറ്റ് ചെയ്തു.


ജൂറികളുടെ തിരഞ്ഞെടുപ്പ്, ഓണ്‍ലൈന്‍ തിരഞ്ഞെടുപ്പ്, ഡിജിറ്റല്‍ പാര്‍ട്ണര്‍ വഴി തിരഞ്ഞെടുപ്പ് തുടങ്ങിയ മൂന്ന് ഘട്ടങ്ങളില്‍ കൂടിയാണ് മികച്ച ബ്രാന്‍ഡിനെ തിരഞ്ഞെടുക്കുന്നത്.

അപൂര്‍വ ചമാരിയ (ചീഫ് റവന്യൂ ഓഫീസര്‍, റേറ്റ്‌ഗെയിന്‍), പ്രശാന്ത് ചല്ലപള്ളി (ചീഫ് ഇന്റഗ്രേഷന്‍ ഓഫീസര്‍, അറ്റ് ലിയോ ബര്‍ണറ്റ്), സഞ്ജയ് മേത്ത (ജോയിന്റ് സി.ഇ.ഒ മിറിയം ഇന്ത്യ), സൗമ്യ ബിശ്വാസ് (വ പി മാര്‍ക്കറ്റിങ്ങ്, ഫളിപ്കാര്‍ട്ട്), സുനില മേനോന്‍ (മാനേജിങ് പാര്‍ട്ണര്‍, ഒ എം ഡി ഇന്ത്യ), വിവേക് ഭാര്‍ഗവ(സി. ഇ. ഒ, ഡ എ എന്‍ പെര്‍ഫോമന്‍സ് ഗ്രൂപ്പ്) എന്നിവരാണ് മറ്റ് ജൂറികള്‍.

കേരള ടൂറിസത്തിന് വേണ്ടി വോട്ട് ചെയ്യാനുള്ള ലിങ്ക്:

https://newsfeedsmartapps.com/BSMB/2018/index.php#/userSelection/2101020858/Travel/Kerala%20Tourism