നാലമ്പല ദര്‍ശനവുമായി എറണാകുളം ഡിടിപിസി
രാമായണ പാരായണം പോലെ തന്നെ വിശ്വാസികള്‍ക്ക് ഏറെ പ്രാധാന്യം നല്‍കുന്ന ഒന്നാണ് നാലമ്പല ദര്‍ശനം. രാമായണ മാസത്തില്‍ നാലമ്പല ദര്‍ശനത്തിന് അവസരമൊരുക്കി എറണാകുളം ഡി ടി പി സിയുടെ ആത്മീയ ടൂര്‍ ആരംഭിക്കുന്നു . തൃശൂര്‍, എറണാകുളം, കോട്ടയം ജില്ലകളിലെ ക്ഷേത്രങ്ങളിലാണ് ദര്‍ശനം നടത്തുന്നത്.
എറണാകുളം ജില്ലയിലും അടുത്തുള്ള ജില്ലകളിലെയും വിവിധ സ്ഥലങ്ങളിലേക്ക് ഏകദിന യാത്രകള്‍ നടത്തിയിരുന്ന കേരള സിറ്റി ടൂര്‍ സംരംഭവുമായി സഹകരിച്ചുള്ള ടൂര്‍ പാക്കേജുകളാണ് ഡിടിപിസി സംഘടിപ്പിച്ചിരിക്കുന്നത്.
മൂഴിക്കുളം ശ്രീ ലക്ഷമണ പെരുമാള്‍ ക്ഷേത്രം, പായമ്മല്‍ ശ്രീ ശത്രുഘ്‌ന സ്വാമി ക്ഷേത്രം, കൂടല്‍മാണിക്യം ക്ഷേത്രം, തൃപ്രയാര്‍ ശ്രീരാമ ക്ഷേത്രം എന്നിവ ഉള്‍പ്പെടുന്ന നാലമ്പല ക്ഷേത്ര ദര്‍ശന പാക്കേജിന് 799 രൂപയാണ്.
അത്യാധുനിക സൗകര്യങ്ങളോടെ ഡിടിപിസി തയ്യാറാക്കിയിരിക്കുന്ന ബസ് രാവിലെ പത്ത് മണിക്ക് കൊച്ചിയില്‍ നിന്ന് യാത്ര ആരംഭിക്കും. അങ്കമാലി, പറവൂര്‍ കവല, ആലുവ, മുട്ടം, കളമശ്ശേരി, ഇടപ്പള്ളി, വൈറ്റില ഹബ്ബ് എന്നിവടങ്ങളില്‍ സ്റ്റോപുണ്ടാവും. നാലമ്പല ദര്‍ശനത്തിന് ശേഷം ക്ഷേത്രങ്ങളില്‍ നിന്ന് ലഭിക്കുന്ന പ്രസാദം ഡി ടി പി സി വഴി തീര്‍ത്ഥാടകര്‍ക്ക് ലഭിക്കും.
നാലമ്പല ക്ഷേത്രങ്ങള്‍ക്ക് സമാനമായ ക്ഷേത്രങ്ങള്‍ കോട്ടയം ജില്ലയിലെ രാമപുരം പഞ്ചായത്തിലുമുണ്ട്. ഈ ക്ഷേത്രങ്ങളിലേക്കും ഡി ടി പി സിയുടെ ടൂര്‍ പക്കേജ് രാമായണ മാസത്തില്‍ ആരംഭിക്കും. നെടുമങ്ങാട് ശത്രുഘ്‌ന സ്വാമി ക്ഷേത്രം, മുളക്കുളം ശ്രീ ലക്ഷ്മണ സ്വാമി ക്ഷേത്രം, മേമുറി ഭരത സ്വാമി ക്ഷേത്രം, മാമലശ്ശേരി ശ്രീ രാമ സ്വാമി ക്ഷേത്രം എന്നീ ക്ഷേത്രങ്ങളിലാണ് തീര്ഡത്ഥാടനം നടത്തുന്നത്. കോട്ടയം ജില്ലയിലേക്കുള്ള ബസ് നെടുമ്പാശ്ശേരിയില്‍ നിന്നാണ് ആരംഭിക്കുന്നത്. 699 രൂപയാണ് പാക്കേജിന്.
ആത്മീയ പര്യടനത്തിനായുള്ള ബുക്കിങ്ങിന് www.keralacitytour.com എന്ന വെബ്‌സൈറ്റ് വഴിയോ കൊച്ചിയിലെ ഡി.ടി.പി.സി. ഓഫീസ് സന്ദര്‍ശിക്കാം. വിശദാംശങ്ങള്‍ക്ക്, 0484 2367334 അല്ലെങ്കില്‍ 889399888, 8893828888 എന്നീ നമ്പറില്‍ വിളിക്കാം.