നൈറ്റ് ടൂര്‍ പാക്കേജുമായി കര്‍ണാടക ടൂറിസം
നഗരത്തിലെ ചരിത്രസ്മാരകങ്ങള്‍ കോര്‍ത്തിണക്കി നൈറ്റ് ടൂര്‍ പാക്കേജ് ആരംഭിക്കാന്‍ ടൂറിസം വകുപ്പ്. മൈസൂര്‍ കൊട്ടാരം, ജഗ്മോഹന് പാലസ്, ദേവരാജ മാര്‍ക്കറ്റ് തുടങ്ങിയ സ്മാരകങ്ങള്‍ രാത്രിയിലും കാണാന്‍ അവസരമൊരുക്കിയുള്ള യാത്ര വിദേശസഞ്ചാരികളെ ലക്ഷ്യമിട്ടാണ് ആരംഭിക്കുന്നത്.
ഇതിനായി ചരിത്രസ്മാരകങ്ങളില്‍ കൂടുതല്‍ ദീപാലങ്കാരങ്ങള്‍ ഒരുക്കുന്നതിനൊപ്പം തുറന്ന ബസില്‍ നഗരകാഴ്ചകള്‍ കാണാനുള്ള അവസരവും ഒരുക്കും. കൂടാതെ കര്‍ണാടകയുടെ തനത് കലാരൂപങ്ങള്‍ ആസ്വദിക്കാനും നൈറ്റ് ഷോപ്പിങ്ങിനുള്ള സൗകര്യവും ആരംഭിക്കും.