Tech

നിസാൻ തുടക്കം മാത്രം; മൈക്രോസോഫ്റ്റും ടെക് മഹീന്ദ്രയും ഇവിടേക്ക്; സ്ഥിരീകരണവുമായി മുഖ്യമന്ത്രി: കേരളം മറ്റൊരു സിലിക്കൺ വാലിയാകുന്നു

Image result for microsoft office usa

ലോകത്തെ രണ്ടാമത്തെ ഏറ്റവും വലിയ കാർ നിർമാതാക്കളായ നിസാൻ ഗ്ലോബൽ ടെക്‌നോളജി ഹബ് കേരളത്തിൽ തുറക്കുന്നതിനു പിന്നാലെ, ഐ ടി രംഗത്തെ ആഗോള ഭീമൻ കമ്പനിയായ മൈക്രോസോഫ്റ്റ് കേരളത്തിൽ പ്രവർത്തനം തുടങ്ങാൻ താല്പര്യം പ്രകടമാക്കി. ഇതിനു പുറമെ, ടെക്ക് മഹീന്ദ്രയും തിരുവനന്തപുരത്തു കാമ്പസ് തുറക്കാൻ താല്പര്യം കാണിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കേരളത്തിന്റെ ഐ ടി മേഖലയുടെ പ്രതിച്ഛായ മാറുന്നതിന് ഇത് വഴി തുറക്കുമെന്ന് ഡൽഹിയിൽ നിന്ന് പ്രസിദ്ധീകരിക്കുന്ന ‘മിന്റ്’ ബിസിനസ് ദിനപത്രത്തിന് അനുവദിച്ച അഭിമുഖത്തിൽ മുഖ്യമന്ത്രി വെളിപ്പെടുത്തി .കൂടുതൽ ലോകോത്തര കമ്പനികൾ കേരളം തിരഞ്ഞെടുക്കുന്നതിന് ഇത് വഴിയൊരുക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഇലക്ട്രിക്ക്, ആട്ടോമാറ്റിക് വാഹനങ്ങൾ സംബന്ധിച്ച നിസാൻ കമ്പനിയുടെ ആഗോള ഗവേഷണ പ്രവർത്തനങ്ങൾ തിരുവനന്തപുരത്തെ ടെക്നോസിറ്റിയിലായിരിക്കും നടക്കുക. “ആറ് മാസം നീണ്ട ചർച്ചകൾക്കൊടുവിലാണ് നിസ്സാൻ കേരളം തിരഞ്ഞെടുത്തത്. ഗ്ലോബൽ ടെക്ക് ഹബിന് അവർ സ്ഥലം തേടുന്നതായി ഞങ്ങൾ മനസിലാക്കി. ഉടൻ അവരെ ബന്ധപ്പെട്ട് കേരളത്തിന്റെ സൗകര്യങ്ങളും സാധ്യതകളും ബോധ്യപ്പെടുത്തി. ഇവിടെ വന്നാൽ ഫയലുകളുടെ നീക്കം അതിവേഗത്തിലായിരിക്കും. ഒരു രൂപ പോലും നിങ്ങൾ കൈക്കൂലി നൽകേണ്ടതായി വരില്ലെന്നും ഞാൻ തന്നെ അവരോട് പറഞ്ഞു- മുഖ്യമന്ത്രി വ്യക്തമാക്കി.

 

Image result for PINARAYI VIJAYAN MINISTRY

കേരളത്തിന്റെ സമാധാന അന്തരീക്ഷവും സ്ത്രീ സുരക്ഷയും വിദ്യാസമ്പന്നരായ യുവാക്കളുടെ സാന്നിധ്യവും അവരെ പറഞ്ഞു മനസിലാക്കി.
അഞ്ചു വർഷം കൊണ്ട് 25 ലക്ഷം പുതിയ തൊഴിലവരങ്ങൾ സൃഷ്ടിക്കുകയാണ് ലക്‌ഷ്യം. കണ്ണൂർ വിമാനത്താവളം ഈ വർഷം പ്രവർത്തനം തുടങ്ങും. ഗെയിൽ പൈപ്പ്‌ലൈൻ പദ്ധതിയും പുതിയ ഊർജ പദ്ധതികളും എൽ ഡി എഫ് ഭരണകാലത്തു പൂർത്തിയാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. പാർവതി പുത്തനാറിന്റെ കോവളം – ആക്കുളം മേഖല ഈ വർഷം പൂർത്തിയാക്കും. ജലമാർഗമുള്ള ടൂറിസം പദ്ധതിയാണ് ഇതെന്നും മുഖ്യമന്ത്രി പറഞ്ഞു.