മൈസൂരു മൃഗശാലയിലെ ഹോട്ടലുകളില്‍ ഭക്ഷണവില കുറയ്ക്കും
മൈസൂരു മൃഗശാലയ്ക്കുള്ളിലെ ഹോട്ടലുകളില്‍ ഭക്ഷണവില കുറയ്ക്കാന്‍ നടപടി സ്വീകരിക്കുമെന്നു ടൂറിസം മന്ത്രി എസ്.ആര്‍. മഹേഷ്. വിനോദസഞ്ചാരികളില്‍നിന്നു വ്യാപകമായി പരാതികള്‍ ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് നടപടി.
ഇതു സംബന്ധിച്ച് മൃഗശാല അധികൃതര്‍ക്കു നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഗ്രാമപ്രദേശങ്ങളില്‍നിന്നു വരുന്ന സാധാരണക്കാരെ ഭക്ഷണത്തിന്റെ പേരില്‍ പിഴിയുന്നതു ശരിയായ നടപടിയല്ല.
മൃഗശാലയിലെ സുരക്ഷാ ക്രമീകരണങ്ങള്‍ സന്ദര്‍ശിച്ച മന്ത്രി സഞ്ചാരികള്‍ക്കു കൂടുതല്‍ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുന്നതു സംബന്ധിച്ച് ഉദ്യോഗസ്ഥര്‍ക്കു നിര്‍ദേശം നല്‍കി.