പ്രളയസാധ്യത പ്രഖ്യാപിച്ച് ജമ്മുകാശ്മീര്‍: അമര്‍നാഥ് യാത്രയ്ക്ക് വിലക്ക്
ജമ്മുകശ്മീരില്‍ പ്രളയമുണ്ടാവാനുള്ള സാധ്യത കണക്കിലെടുത്ത് പഹല്‍ഗാം റൂട്ടിലൂടെയുള്ള അമര്‍നാഥ് യാത്ര റദ്ദ്ചെയ്തു. ശക്തമായ മഴയ്ക്ക് സാധ്യയുള്ളതിനാല് കഴിഞ്ഞ ദിവസം ബല്‍ത്താര്‍ മാര്‍ഗ്ഗമുള്ള യാത്രയും റദ്ദ് ചെയ്തിരുന്നു.
അടിക്ക് മുകളില്‍ ഝലം നദീജലനിരപ്പ് ഉയര്‍ന്നതാണ് ഇത്തരമൊരു ജാഗ്രതയ്ക്ക് കാരണം. 21 അടിവരെയാണ് ഝലം നദിയുടെ അപകട രഹിതമായ ജല നിരപ്പായി നിര്‍ണ്ണയിച്ചിരിക്കുന്നത്. ബാല്‍ടാല്‍ പഹല്‍ഗാം റൂട്ടുകളിലെ ചാഞ്ചാടുന്ന കാലാവസ്ഥയും മോശം റോഡുകളും കണക്കിലെടുത്ത് അമര്‍നാഥ് യാത്ര റദ്ദാക്കിയിരിക്കുന്നു എന്നാണ് ജമ്മു പോലീസ് കണ്ട്രോള് റൂം അറിയിച്ചത്.
കഴിഞ്ഞ രണ്ട് ദിവസമായി പെയ്ത അതിശക്തമായ മഴയാണ് ഝലം നദീജലനിരപ്പ് ഉയരാന്‍ കാരണം. ആനന്ദ്നഗര്‍ ജില്ലയിലെ സംഗമിലും ശ്രീനഗറിലെ റാം മുന്‍ഷി ബാഗിലുമാണ് ഝലം നദീജല നിരപ്പ് അപകടകരമാംവിധം ഉയര്‍ന്നത്.
ശ്രീനഗറില്‍ നിലവിലെ സ്ഥിതിഗതികളെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ഉന്നതതലസമിതി യോഗം ചേര്‍ന്നു. താഴ്വാരങ്ങളില് താമസിപ്പിക്കുന്നവരെ അടിയന്തിര ഘട്ടത്തില്‍ ഒഴിപ്പിക്കാനുള്ള പദ്ധതികള്‍ ആവിഷ്കരിച്ചു കൊണ്ടിരിക്കുകയാണ്. ഇത്തരത്തില്‍ ഒഴിയാന്‍ തയ്യാറായി ഇരിക്കാനുള്ള നിര്‍ദേശവും താഴ്ന്ന പ്രദേശങ്ങളില്‍ വസിക്കുന്നവര്‍ക്ക് ഭരണകൂടം നല്‍കിയിട്ടുണ്ട്