News

സിംഹ സഫാരിയല്ല ; രാജസ്ഥാനിൽ പശുക്കളെ കാണാൻ സഫാരി ; അടുത്തത് കാള സഫാരി

Image result for hingonia goshala jaipur rajasthan

പശുവിനെ ചുറ്റിനടന്നു കാണാം, കുളിപ്പിക്കാം, തലോടാം.. ഇതാ പശു സഫാരിയുമായി രാജസ്ഥാൻ. ഇവർ ഇനി നടപ്പാക്കാൻ പോകുന്നത് കാള സഫാരിയാണ്. സിംഹ സഫാരി, കടുവാ സഫാരി തുടങ്ങിയവയൊക്കെ സഞ്ചാരികൾക്കു പരിചിതമാണ്.എന്നാൽ പശു-കാള സഫാരി ഇതാദ്യം. പശു സംരക്ഷണത്തിന് പ്രത്യേക മന്ത്രിയുള്ള സംസ്ഥാനമാണ് രാജസ്ഥാൻ.
20,000ലധികം പശുക്കളുള്ള ഹിങ്കോനിയ ഗോശാലയാണ് പശുസഫാരിക്ക് തുറന്നു കൊടുക്കുന്നത്. ഒരു വർഷം മുൻപ് ആയിരക്കണക്കിന് പശുക്കൾ അസുഖബാധിതരായി ചത്ത പശുപാലന കേന്ദ്രമാണിത്.


സഫാരി തികച്ചും സൗജന്യമാണ്. എന്നാൽ രാത്രി താമസത്തിനു മരത്തിനു മുകളിലെ കോട്ടേജിനു പണം നൽകണം. ഈ പണം പശുക്കളുടെ പരിപാലനത്തിന് ഉപയോഗിക്കും. നിലവിൽ പാൽ വിട്ടു കിട്ടുന്ന പണമാണ് പരിപാലനത്തിന് ഉപയോഗിക്കുന്നത്.2500 ലിറ്റർ പാലാണ് ഇപ്പോൾ പ്രതിദിനം ലഭിക്കുന്നത്. കൂടാതെ തൈരും നെയ്യും ഗോമൂത്രവും വിൽപ്പന നടത്തുന്നുണ്ട്.കൃഷ്‌ണാഷ്ടമി ദിനത്തിൽ (സെപ്തംബർ 2 ) പശു സഫാരി ഉദ്ഘാടനം ചെയ്യും. 10000 കാളകൾ തൊട്ടടുത്ത സ്ഥലത്തുണ്ട്. ഇവയെക്കാണാൻ കാള സഫാരി തുടങ്ങാനും പദ്ധതിയുണ്ട്.
രാജസ്ഥാനിൽ മദ്യത്തിന്റെ വില്പനവിലയിൽ 20 ശതമാനം ഗോ സംരക്ഷണത്തിന് ചെലവഴിക്കാനുള്ള തീരുവയാണ്.