നെഹ്‌റു ട്രോഫി ഭാഗ്യചിഹ്നമത്സരം: എൻട്രികൾ ക്ഷണിച്ചു

അറുപത്തിയാറാമത് നെഹ്‌റു ട്രോഫി ജലമേളയുടെ ഭാഗ്യചിഹ്നം നിശ്ചയിക്കാൻ പബ്ലിസിറ്റി കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംസ്ഥാനാടിസ്ഥാനത്തിൽ മത്സരം നടത്തുന്നു. എ-4 സൈസ്  ഡ്രോയിങ് പേപ്പറിൽ മൾട്ടി കളറിലാണ് ഭാഗ്യചിഹ്നം തയ്യാറാക്കേത്. സൃഷ്ടികൾ മൗലികമായിരിക്കണം. എൻട്രികൾ അയയ്ക്കുന്ന കവറിൽ ’66-ാമത് നെഹ്‌റു ട്രോഫി ജലമേള- ഭാഗ്യചിഹ്നമത്സരം’ എന്നു രേഖപ്പെടുത്തിയിരിക്കണം.


തിരഞ്ഞെടുക്കപ്പെടുന്ന രചനയ്ക്ക് 5,001 രൂപ പുരസ്‌കാരം നൽകും. സൃഷ്ടികൾ മൗലികമല്ലെന്നു ബോധ്യപ്പെട്ടാൽ എൻട്രികൾ തള്ളിക്കളയാനുള്ള അധികാരവും സമ്മാനാർഹമായ രചനയുടെ പൂർണ അവകാശവും നെഹ്‌റു ട്രോഫി പബ്ലിസിറ്റി കമ്മിറ്റിയിൽ നിക്ഷിപ്തമായിരിക്കും. വിധിനിർണയസമിതിയുടെ തീരുമാനം അന്തിമമായിരിക്കും. എൻട്രികൾ ജൂലൈ 5 നു വൈകിട്ട് അഞ്ചിനു മുമ്പ് കൺവീനർ, നെഹ്‌റു ട്രോഫി പബ്ലിസിറ്റി കമ്മിറ്റി, ജില്ലാ ഇൻഫർമേഷൻ ഓഫീസ്, സിവിൽ സ്റ്റേഷൻ, ആലപ്പുഴ -688 001 എന്ന വിലാസത്തിൽ ലഭിക്കണം. കൂടുതൽ വിവരത്തിന് 0477 2251349 എന്ന ഫോണിൽ ബന്ധപ്പെടുക.