കെഎസ്ആര്‍ടിസിക്ക് തീം സോങ് ഒരുങ്ങുന്നു
കെഎസ്ആര്‍ടിസിക്ക് തീം സോങ് ഒരുങ്ങുന്നു. സിഎംഡി ടോമിന് തച്ചങ്കരിയാണ് ആശയത്തിനു പിന്നില്‍. പാട്ടിനുള്ള ഈണം അദ്ദേഹം തയാറാക്കി. അതിനനുസരിച്ചു വരികളെഴുതാന്‍ ജീവനക്കാരോട് അഭ്യര്‍ഥിച്ചിരിക്കുകയാണ്. മികച്ച വരികള്‍ തിരഞ്ഞെടുത്തു കെഎസ്ആര്‍ടിസി ജീവനക്കാരായ ഗായകരെക്കൊണ്ടുതന്നെ പാടിക്കും.
കെഎസ്ആര്‍ടിസി ജീവനക്കാരെ ഉള്‍പ്പെടുത്തി പാട്ട് ദൃശ്യവല്‍ക്കരിക്കും. ചങ്ക് ബസും, കുട്ടിയെ എടുത്തുനിന്ന യാത്രക്കാരിക്കു സീറ്റ് നല്കി തറയിലിരുന്ന വനിതാ കണ്ടക്ടറും, പാതിരാത്രിയില്‍ യാത്രക്കാരിയുടെ ബന്ധു വരുന്നതുവരെ കൂട്ടുനിന്ന ബസുമൊക്കെ പാട്ടില്‍ കഥാപാത്രങ്ങളാകും. പാട്ട് കെഎസ്ആര്‍ടിസി ജീവനക്കാരുടെ മൊബൈലുകളിലെ റിങ് ടോണും കോളര്‍ ടോണുമാകും.