Tech

യൂട്യൂബിനോട് പൊരുതാനുറച്ച് ഇന്‍സ്റ്റാഗ്രാം; നീളന്‍ വീഡിയോകള്‍ ഇനി ഇന്‍സ്റ്റയിലും

ഒരുമണിക്കൂര്‍ നീളുന്ന വീഡിയോ അപ് ലോഡ് ചെയ്യാനും കാണാനും പുത്തന്‍ ഫീച്ചര്‍ കൊണ്ടുവന്നിരിക്കുകയാണ് ഇന്‍സ്റ്റഗ്രാം. ഐജിടിവി എന്നാണ് മുഴുനീള -വെര്‍ട്ടിക്കല്‍ വീഡിയോ അപ് ലോഡ് ചെയ്യുന്ന പുതിയ സംവിധാനത്തിന് ഇന്‍സ്റ്റഗ്രാം നല്‍കിയ പേര്. യൂട്യൂബുമായുള്ള മത്സരത്തിന്റെ ഭാഗമായാണ് പുത്തന്‍ പരിഷ്‌കാരം. ഒരു മിനിറ്റും അതില്‍ താഴെയും വരുന്ന കുഞ്ഞന്‍ വീഡിയോകളായിരുന്നു ഇന്‍സ്റ്റഗ്രാമിന്റെ പ്രധാന സവിശേഷത. ബുധനാഴ്ചയാണ് പുതിയ ഫീച്ചര്‍ ഇന്‍സ്റ്റഗ്രാം പുറത്തിറക്കിയത്.

മൊബൈല്‍ ഫോണില്‍ വീഡിയോ കാണുന്നവരുടെ എണ്ണം വര്‍ധിച്ചതോടെയാണ് പുതിയ പരിഷ്‌കാരം സ്വീകരിക്കാന്‍ ഇന്‍സ്റ്റഗ്രാം ഒരുങ്ങിയത്. ഇന്‍സ്റ്റഗ്രാം ഉപയോഗിക്കുന്ന യുവാക്കളുടെ എണ്ണത്തില്‍ യുഎസില്‍ മാത്രം 72 % വര്‍ധനവാണ് ഏറ്റവും പുതിയ പഠനത്തില്‍ കണ്ടെത്തിയത്.

പ്രവര്‍ത്തനം ആരംഭിച്ച ഇന്‍സ്റ്റഗ്രാമിന് ലോകത്തെങ്ങുമായി ഒരു ബില്യന്‍ അംഗങ്ങളാണ് ഉള്ളത്. കെവിന്‍ സിസ്‌ട്രോമാണ് ഇസ്റ്റഗ്രാം സിഇഒ. മികച്ച പ്രതികരണം ലഭിച്ചാല്‍ യൂട്യൂബ് പോലെ ഐജിടിവിയിലും മോണിറ്റൈസേഷന്‍ കൊണ്ടുവരാനുള്ള സാധ്യത തള്ളണ്ടെന്ന് ടെക് വിദഗ്ധര്‍ പറയുന്നു