വിദേശസഞ്ചാരികളെ സര്‍ക്കാര്‍ നേരിട്ടു സ്വീകരിക്കുന്നതു ആലോചിക്കും: കണ്ണന്താനം
ഇന്ത്യയിലെത്തുന്ന വിദേശ സഞ്ചാരികളെ സ്വീകരിക്കുന്നതിനും സഹായിക്കുന്നതിനും സര്‍ക്കാരിന്റെ ഔദ്യോഗിക പ്രതിനിധികളെ നിയോഗിക്കുന്നതു പരിഗണിക്കുമെന്ന് കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം. അമേരിക്കയിലെ വിവിധ സംസ്ഥാനങ്ങളില്‍ ഇന്ത്യന്‍ ടൂറിസം പരിചയപ്പെടുത്തുന്ന പ്രചാരണ പരിപാടി ‘ഇന്‍ക്രെഡിബിള്‍ ഇന്ത്യ’ റോഡ് ഷോയില്‍ പങ്കെടുത്തു മടങ്ങിയെത്തിയ ശേഷം പ്രതികരിക്കുകയായിരുന്നു മന്ത്രി. അമേരിക്കയിലെയും ഇന്ത്യയിലേയും നൂറുകണക്കിനു ടൂര്‍ ഓപറേറ്റര്‍മാരുമായി നടത്തിയ സംവാദപരിപാടിയില്‍ ഈ നിര്‍ദേശം ഉയര്‍ന്നിരുന്നു.
ന്യൂയോര്‍ക്ക്, ഷിക്കാഗോ, ഹൂസ്റ്റണ്‍ എന്നിവിടങ്ങളിലെത്തിയ സംഘം വിവിധ ഉദ്യോഗസ്ഥരുമായും ചര്‍ച്ച നടത്തി. കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം, ജോയിന്റ് സെക്രട്ടറി സുമന്‍ ബില്ല, എന്നിവരുടെ നേതൃത്വത്തിലായിരുന്നു പര്യടനം. ഷിക്കാഗോയില്‍ ഫെഡറേഷന്‍ ഓഫ് മലയാളി അസോസിയേഷന്‍ ഓഫ് അമേരിക്കയുടെ കണ്‍വന്‍ഷനിലും അല്‍ഫോണ്‍സ് കണ്ണന്താനം പങ്കെടുത്തു.
അതാതു സ്റ്റേറ്റുകളിലെ കോണ്‍സല്‍ ജനറലും, ഇന്ത്യന്‍ സമൂഹം ആയിട്ടുള്ള സംവാദം കൂടുതല്‍ ഇന്ത്യന്‍ സമൂഹം ഇന്ത്യയിലേക്ക് നിക്ഷേപം നടത്തുവാന്‍ താല്‍പര്യം പ്രകടിപ്പിച്ചു.
സെയ്ന്റ് ലൂയിസ് സിറ്റി ഒരു പുതിയ മാര്‍ക്കറ്റ് ആയിട്ടു ഈ യാത്രയില്‍ കണ്ടെത്തുകയും, അവിടെ ഉള്ള ധാരാളം ഇന്ത്യന്‍ സമൂഹത്തെ ഇന്ത്യയിലേക്ക് നിക്ഷേപം നടത്തുവാന്‍ കേന്ദ്രമന്ത്രി ആഹ്വാനം ചെയ്തു.
അമേരിക്കയിലെ കത്തോലിക്കാ രൂപത യായ ഷിക്കാഗോയിലെ എത്തുകയും അവിടെവച്ച് രൂപതാധ്യക്ഷന്‍ മാര്‍ ജേക്കബ് അങ്ങാടിയത്ത്, സഹായമെത്രാന, മറ്റു വൈദിക സമൂഹം മായി സംവാദം നടത്തുകയും ഇന്ത്യയിലേക്ക് തങ്ങളുടെ അജഗണത്തെ ക്ഷണിക്കുകയും, മാതൃരാജ്യത്ത് ധാരാളം നിക്ഷേപങ്ങള്‍ നടത്തുവാന്‍ ആഹ്വാനം ചെയ്തു.