Kerala

നാളെ മദ്യമില്ല

ജൂൺ 26നു കേരളത്തിൽ മദ്യമില്ല. ലോക ലഹരി വിരുദ്ധ ദിനമായതിനാലാണ് തീരുമാനം. ബിവറേജസ് ഔട്ട്‌ലെറ്റുകളും കള്ളുഷാപ്പുകളും ബാറുകളും ഉള്‍പ്പടെയുള്ള എല്ലാ മദ്യശാലകളും അടച്ചിടാന്‍ സര്‍ക്കാര്‍ തീരുമാനമെടുത്തു. ഇതു സംബന്ധിച്ച സര്‍ക്കാര്‍ ഉത്തരവ് പുറത്തിറങ്ങി.

ഐക്യരാഷ്ട്രസഭയുടെ നേതൃത്വത്തില്‍ 1987 മുതലാണ് അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനം ആചരിക്കാന്‍ ആരംഭിച്ചത്. ലഹരി പദാര്‍ത്ഥങ്ങളുടെ ഉപയോഗത്തിന്റെ ദൂഷ്യവശങ്ങളെ കുറിച്ച് ബോധവത്കരിക്കുക, ആരോഗ്യകരമായ സമൂഹത്തിന്റെ നിലനില്‍പ്പ് ഉറപ്പു വരുത്തുക എന്നിവയാണ് ഈ ദിനാചരണത്തിലൂടെ ലക്ഷ്യമിടുന്നത്.

യുവതലമുറയാണ് കൂടുതലായി ലഹരി വസ്തുക്കള്‍ക്ക് അടിമകളാകുന്നതെന്നും അതിനാല്‍ സ്‌കൂളുകളെയും ക്യാമ്പസുകളെയും കേന്ദ്രീകരിച്ച് ലഹരി വിരുദ്ധ ബോധവത്കരണം നടത്തണമെന്നുമാണ് ഐക്യരാഷ്ട്രസഭ നിര്‍ദ്ദേശിക്കുന്നത്.