Kerala

അതിരില്ലാ കേരളം; ഭിന്നശേഷിക്കാരെ ലക്ഷ്യമിട്ട് സംസ്ഥാന ടൂറിസം വകുപ്പ് 

തിരുവനന്തപുരം: വിനോദ സഞ്ചാര മേഖലയിലെ നൂതന ആശയങ്ങൾക്ക്
എന്നും പേരുകേട്ട കേരള ടൂറിസം ഭിന്നശേഷിക്കാരയ വിനോദ സഞ്ചാരിള്‍ക്ക് വേണ്ടി ബാരിയര്‍ ഫ്രീ കേരളയെന്ന പദ്ധതി നടപ്പിലാക്കുന്നു. സംസ്ഥാന ടൂറിസം വകുപ്പും ഉത്തരവാദിത്ത ടൂറിസം മിഷനും  ചേര്‍ന്നാണ് പദ്ധതി തയ്യാറാക്കുന്നത്.

ആക്‌സസിബിൾ ‍ടൂറിസം  വര്‍ക്ക്‌ഷോപ്പിന്റേയും, ഭിന്നശേഷി സൗഹൃദ ടൂറിസത്തിനായി
തയ്യാറാക്കിയിട്ടുള്ള വിവിധ പദ്ധതി കളുടെയും സംസ്ഥാനതല ഉദ്ഘാടനം ബുധനാഴ്ച തിരുവനന്തപുരം അപ്പോള ഡിമോറ ഹോട്ടലില്‍ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍
നിർവ്വഹിക്കും.

ടൂറിസം ഡയറക്ടര്‍ റാണി ജോര്‍ജ് അധ്യക്ഷയായിരിക്കും. ടൂറിസം ഡയറക്ടര്‍ പി. ബാലകിരണ്‍ , ഉത്തരവാദിത്ത ടൂറിസം മിഷന്‍ കോ ഓര്‍ഡിനേറ്റര്‍ കെ രൂപേഷ് കുമാര്‍, കെടിഐഎല്‍, സിഎംഡി, കെജി മോഹന്‍ലാൽ ,കെടിഡിസി എംഡി. രാഹുല്‍ ആർ ,കെടിഎം പ്രസിഡന്റ് ബേബിമാത്യു സോമതീരം, കോണ്‍ഫഡറേഷന്‍ ഓഫ് കേരള ടൂറിസം ഇന്‍ഡസ്ട്രി പ്രസിഡന്റ് ഇഎം നജീബ്, അഡ്വഞ്ചര്‍ ടൂറിസം സിഇഒ മനേഷ് ഭാസ്‌കര്‍ , അറ്റോയ് പ്രസിഡന്റ് പി. കെ അനീഷ് കുമാര്‍, ടൂറിസം ഉപദേശക സമിതി അംഗം രവിശങ്കര്‍  കെവി , ആര്‍ടി മിഷന്‍ ഫിനാന്‍സ് അഡ്മിനിസ്ട്രീവ്  ഓഫീസര്‍ കമലാസന്‍  വി.എസ് തുടങ്ങിയവർ സംസാരിക്കും.

സംസ്ഥാന സർക്കാരിന്റെ പുതിയ ടൂറിസം നയത്തിന്റെ ഭാഗമായാണ് ഭിന്നശേഷി സൗഹൃദ ടൂറിസം നടപ്പാക്കുന്നതിനായി സംസ്ഥാന ടൂറിസം വകുപ്പും, ഉത്തരവാദിത്തമിഷനും വിവിധ പദ്ധതികൾ തയ്യാറാക്കിയിട്ടുള്ളത്.ഇതിന്റെ ഭാഗമായി 9 കോടി രൂപ ചിലവിട്ട് സംസ്ഥാനത്തെ പ്രധാനപ്പെട്ട 126 ടൂറിസം കേന്ദ്രങ്ങള്‍ ഭിന്നശേഷി സൗഹൃദ ടൂറിസ്റ്റ് കേന്ദ്രങ്ങളാക്കും.

ഇതോടൊപ്പം കേരളത്തിലെ മുഴുവൻ ടൂറിസം കേന്ദ്രങ്ങളേയും മുഴുവൻ ടൂറിസം സ്ഥാപനങ്ങളേയും ഭിന്നശേഷി സൗഹൃദ ടൂറിസം കേന്ദ്രങ്ങൾ ആക്കി മാറ്റുന്നതിനുള്ള മാർഗരേഖ തയ്യാറാക്കുന്നതിനും കേരളത്തിൽ ഉടനീളം ഭിന്നശേഷി സൗഹൃദ ടൂർ പാക്കേജുകൾ തയ്യാറാക്കുന്നതുമുള്ള ചുമതല ഉത്തരവാദിത്ത ടൂറിസംമിഷനാണ്.ഇതിന്റെ പ്രവർത്തനങ്ങൾ ആരംഭിക്കുന്നതിന്റെ ഭാഗമായാണ് ഏകദിന ശിൽപശാല സംഘടിപ്പിക്കുന്നത്.

2021 ഓടെ കേരളത്തെ പൂര്‍ണ്ണ ഭിന്നശേഷി സൗഹൃദ ടൂറിസം കേന്ദ്രമാക്കി മാറ്റുക എന്നതാണ് ടൂറിസം വകുപ്പിന്റേയും ഉത്തരവാദിത്ത ടൂറിസം മിഷന്റേയും ലക്ഷ്യം.