ഇവർ ചരിത്ര വിജയത്തിന്റെ അമരക്കാർ ഇവരെ അറിയുക
ചരിത്ര വിജയമായിരുന്നു ആദ്യ യോഗാ അംബാസഡേഴ്സ് ടൂര്‍. ജൂണ്‍ 14 മുതല്‍ 21 വരെ അസോസിയേഷന്‍ ഓഫ് ടൂറിസം ട്രേഡ് ഓര്‍ഗനൈസേഷന്‍സ് ഇന്ത്യ (അറ്റോയ് )സംഘടിപ്പിച്ച ടൂര്‍ പലതുകൊണ്ടും പുതുമയായി. കേരള വിനോദസഞ്ചാര രംഗത്തിന് യോഗാ ടൂര്‍ പുത്തന്‍ ഉണര്‍വായി.
വിനോദ സഞ്ചാര പ്രോത്സാഹനം ലക്ഷ്യമിട്ട് കേരള ടൂറിസം തന്നെ പല പരിപാടികളും സംഘടിപ്പിച്ചിട്ടുണ്ടെങ്കിലും സര്‍ക്കാരിതര കൂട്ടായ്മയായ അറ്റോയ് സംഘടിപ്പിച്ച യോഗാ അംബാസഡേഴ്സ് ടൂർ പോലെ ചരിത്ര വിജയമായ മറ്റൊന്നില്ല.
23 രാജ്യങ്ങളിൽ നിന്ന് 52 പേർ ടൂറില്‍ പങ്കെടുത്തു.യോഗാ പരിശീലകരും യോഗാ ടൂർ ഓപ്പറേറ്റർമാരും യോഗയെക്കുറിച്ച് മാധ്യമങ്ങളിൽ എഴുതുന്നവരുമായിരുന്നു അവര്‍. കേരളം യോഗാ ടൂറിസത്തിന് യോജിച്ച ഇടമെന്ന് സംഘാംഗങ്ങൾക്ക് ബോധ്യമായി. വീണ്ടും കേരളത്തിലേക്ക് വരും . ഒറ്റക്കല്ല , സംഘമായെന്ന് ഇവര്‍ ഉറപ്പും നല്‍കി എന്നതാണ് ആദ്യ യോഗാ ടൂറിന്റെ സവിശേഷതകളില്‍ ഒന്ന്. കേരളം അവരെ അത്രത്തോളം ആകര്‍ഷിച്ചു.
സംസ്ഥാനത്തെ ടൂറിസം മേഖലയും അകമഴിഞ്ഞ പ്രോത്സാഹനമാണ് യോഗ അംബാസഡേഴ്സ് ടൂറിനു നൽകിയത്. ജൂൺ 14 മുതൽ 21 വരെ നടന്ന യോഗ അംബാസഡേഴ്സ് ടൂർ വിജയകരമാക്കിയതിനു പിന്നിൽ കുറേപ്പേരുണ്ട്. അസോസിയേഷൻ ഓഫ് ടൂറിസം ട്രേഡ് ഓർഗനൈസേഷൻസ് ഇന്ത്യ (അറ്റോയ് ) യുടെ എക്സിക്യൂട്ടീവ് അംഗങ്ങൾ.
കഴിഞ്ഞ ഒരു വർഷമായി ഇതിന്റെ ആസൂത്രണത്തിലായിരുന്നു ഇവർ. മറ്റാർക്കും കഴിയാത്ത സംഘാടന പാടവവും ടൂറിസം മേഖലയോടുള്ള പ്രതിബദ്ധതയുമാണ് ഇവർ തെളിയിച്ചത്. സ്വന്തം ബിസിനസ് തിരക്ക് പോലും മാറ്റിവെച്ച് കേരള ടൂറിസത്തിന്റെ പെരുമ ഉയർത്തിക്കാട്ടാൻ അവിരാമം പ്രവർത്തിച്ചവർ ഇവരാണ്.
പി കെ അനീഷ് കുമാർ (അറ്റോയ് പ്രസിഡന്റ്)
തിരുവനന്തപുരത്തെ ട്രാവൽ പ്ലാനേഴ്സ്, കോവളം ആയുർവില്ല,നെടുമ്പാശേരി വില്ല റൊമാന്റിക്ക എന്നിവയുടെ ഉടമ, മൂന്നാർ സ്പൈസ് ട്രീയുടെ പാർട്ണർ. ടൂറിസം രംഗത്തെ മികവിന് കേന്ദ്ര- സംസ്ഥാന പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്. കൊല്ലം മീയണ്ണൂർ സ്വദേശി . ഇപ്പോൾ തിരുവനന്തപുരത്ത് താമസം. 1997 മുതല്‍ ടൂറിസം രംഗത്ത് സജീവം. കേരള ട്രാവൽ മാർട്ട് സൊസൈറ്റി സെക്രട്ടറിയായും പ്രവർത്തിച്ചിട്ടുണ്ട്.കേരള ടൂറിസം അഡ്വൈസറി ബോർഡ് അംഗം .
വി. ശ്രീകുമാര മേനോൻ (സെക്രട്ടറി, അറ്റോയ് )
1983 മുതൽ ടൂറിസം രംഗത്ത് സജീവം. പരിസ്ഥിതി സൗഹൃദ ടൂറിസത്തിന്റെ വക്താവ്.1988ൽ തുടങ്ങിയ ചാലൂക്യ ഗ്രേസ് ടൂർസ് മാനേ. ഡയറക്ടർ . ടൂറിസം രംഗത്തെ മികവിന് സംസ്ഥാന സർക്കാർ പുരസ്കാരം ലഭിച്ചിട്ടുണ്ട്. ആലപ്പുഴയിലെ ഔവർലാന്റ് റിസോർട്ട് ഉടമ. തിരുവനന്തപുരം സ്വദേശി.
പി എസ് ചന്ദ്രസേനൻ (ട്രഷറർ)
18 വർഷമായി ടൂറിസം രംഗത്ത് സജീവം. തിരുവനന്തപുരം സ്വദേശി.തിരുവനന്തപുരത്തെ കോസ്മോസ് ടൂർസ് ആന്റ് ട്രാവൽസ് മാനേ. ഡയറക്ടർ .
വിനോദ് സി എസ് (വൈസ് പ്രസിഡന്റ്)
1994 മുതൽ ടൂറിസം രംഗത്ത് സജീവം. ഇടയ്ക്ക് ജർമനിയിലായിരുന്നു പ്രവർത്തനം. തിരുവനന്തപുരത്തെ ഐ ടി പി ടൂറിസം മാനേജേഴ്സ് മാനേ. ഡയറക്ടർ,
തിരുവനന്തപുരം സ്വദേശി.
ശൈലേഷ് നായർ (വൈസ് പ്രസിഡന്റ്)
1997 മുതൽ ടൂറിസം രംഗത്ത് സജീവം. കൊച്ചിയിലെ മിസ്റ്റിക്കൽ ഹോളിഡേയ്സ് മാനേ. ഡയറക്ടറും ഗ്രീൻ എർത്ത്സ് ഹോട്ടൽസ്, ജി ഇ വെഞ്ചേഴ്സ് എന്നിവയുടെ ഡയറക്ടറുമാണ്. ടിവി അവതാരകനും ന്യൂസ് റീഡറും . കൊച്ചി സ്വദേശി .
ജനീഷ് ജലാലുദ്ദീൻ (ജോ. സെക്രട്ടറി)
മാസ്റ്റർ ഓഫ് ടൂറിസം അഡ്മിനിസ്ട്രേഷൻ ബിരുദാനന്തര ബിരുദധാരി. 2003 മുതൽ ടൂറിസം രംഗത്ത് സജീവം. ചാലൂക്യ ഗ്രേസ് ടൂർസ്, അവർലാൻഡ് റിസോർട്സ് ആൻഡ് ഹൗസ് ബോട്ട് ആലപ്പുഴ എന്നിവയുടെ ഓപ്പറേഷൻസ് ഡയറക്ടർ. കോൺഫെഡറേഷൻ ഓഫ് അക്രഡിറ്റഡ് ടൂർ ഓപ്പറേറ്റേഴ്സ് (CATO) ട്രഷറർ, അസോസിയേഷൻ ഓഫ് പ്രൊഫഷണൽ ഇൻ ടൂറിസം (APT) ജോ സെക്രട്ടറി. തിരുവനന്തപുരം സ്വദേശി.
സുഭാഷ് ഘോഷ് (ജോ. സെക്രട്ടറി )
1999 മുതൽ ടൂറിസം രംഗത്ത് സജീവം . തിരുവനന്തപുരത്തെ കേരള ഗ്രീനറി ചീഫ് എക്സി.ഓഫീസർ, ടൂറിസം പ്രൊഫഷണല്‍സ് ക്ലബ് പ്രസിഡന്റ് . കൊല്ലം സ്വദേശി
വി എസ് ജയച്ചന്ദ്രൻ (അറ്റോയ്, എക്സി. കമ്മിറ്റി അംഗം )
1988 മുതൽ ടൂറിസം രംഗത്ത് സജീവം. തിരുവനന്തപുരത്തെ ദി ടൂർ ഡിസൈനേഴ്സ് ചീഫ് എക്സി. ഓഫീസർ ,കൊല്ലം പ്രാക്കുളത്ത് താമസം .
പി വി മനു ( അറ്റോയ്, എക്സി. അംഗം )
1999 മുതൽ ടൂറിസം രംഗത്ത് സജീവം. തിരുവനന്തപുരത്തെ ഡിസ്കവർ കേരള ചീഫ് എക്സി. ഓഫീസർ ,തിരുവനന്തപുരം സ്വദേശി.
സഞ്ജീവ് കുമാർ (അറ്റോയ് എക്സി.അംഗം )
1997 മുതൽ ടൂറിസം രംഗത്ത് സജീവം.തിരുവനന്തപുരത്തെ വോയേജസ് കേരള ചീഫ് എക്സി. ഓഫീസർ. കോണ്‍ഫെഡറേഷന്‍ ഓഫ് അക്രഡിറ്റഡ് ടൂര്‍ ഓപ്പറേറ്റേഴ്സ് (സി എ ടി ഒ) പ്രസിഡന്റ്. കൊല്ലം വാളത്തുംഗൽ സ്വദേശി .
ഹരികുമാർ സി (അറ്റോയ് എക്സി. അംഗം)
18 വർഷമായി ടൂറിസം രംഗത്ത് സജീവം. മുൻനിര ടൂർ ഓപ്പറേറ്ററായ ലേ പാസേജ് ടു ഇന്ത്യയുടെ അസി. വൈസ് പ്രസിഡന്റ്.കേരള ട്രാവൽ മാർട്ട് സൊസൈറ്റി ജോ. സെക്രട്ടറിയായിരുന്നു. കൊച്ചിയിൽ താമസം
വർഗീസ് ഉമ്മൻ (അറ്റോയ് എക്സി. അംഗം)
1995 മുതൽ ടൂറിസം രംഗത്ത് സജീവം. ജനിച്ചു വളർന്നത് കുവൈറ്റിൽ . തിരുവനന്തപുരത്തെ ഓറിയന്റൽ റൂട്സ് മാനേ. ഡയറക്ടർ
യാത്രയുടെ സംഘാടനവും ആസൂത്രണവുമൊക്കെ അറ്റോയ് ആയിരുന്നെങ്കിലും യോഗ അംബാസഡർമാർ സഞ്ചരിച്ച ബസുകളിൽ കേരളത്തേയും സന്ദർശന ഇടത്തേയും കുറിച്ച് വിശദീകരിച്ചവരിലെ പ്രധാനിയായിരുന്നു മനോജ് വാസുദേവൻ . അതിഥികളോട് വിശദീകരിച്ച മറ്റൊരാൾ അറ്റോയ് നിർവാഹക സമിതി അംഗം വി ജി ജയചന്ദ്രനാണ്.
മനോജ് വാസുദേവൻ (ടൂർ ഗൈഡ് )
25 വർഷമായി ടൂറിസം രംഗത്ത് സജീവം .1994 മുതൽ 97 വരെ കേരള വിനോദ സഞ്ചാര വികസന കോർപ്പറേഷനിൽ പ്രവർത്തിച്ചു. പിന്നീട് സ്വതന്ത്ര ഗൈഡായി. അടുത്തിടെ അന്തരിച്ച ലോക പ്രസിദ്ധ ഷെഫ് ആന്റണി ബേർഡൻ കേരളം സന്ദർശിച്ചപ്പോൾ അദ്ദേഹത്തിന്റെ ഗൈഡായിരുന്നു. നാഷണൽ ജ്യോഗ്രഫിക് ചാനൽ അടക്കമുള്ളവയുടെ ഗൈഡായിരുന്നു. തിരുവനന്തപുരം കിറ്റ്സിൽ വിസിറ്റിം ഗ് അധ്യാപകൻ, നെട്ടയം സ്വദേശി .