ലോകം യോഗയെ പുണര്‍ന്നിരിക്കുന്നു- പ്രധാനമന്ത്രി
ഇന്ന് അന്താരാഷ്ട്ര യോഗ ദിനം. ദെഹ്റാദൂണ്‍ ഫോറസ്റ്റ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നടന്ന യോഗ ദിന ചടങ്ങ് ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി സംസാരിക്കുകയായിരുന്നു.
ലോകം യോഗയെ പുണര്‍ന്നിരിക്കുന്നുവെന്നും അന്താരാഷ്ട്ര യോഗ ദിനം അതിന്റെ സൂചനകളാണ് ലോകം മുഴുവന്‍ എല്ലാ വര്‍ഷവും നല്‍കുന്നതെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. ആയുരാരോഗ്യ സൗഖ്യത്തിനായുള്ള അന്വേഷണത്തില്‍ യോഗ ദിനം ലോകം തന്നെ ഏറ്റവും വലിയ മുന്നേറ്റങ്ങളിലൊന്നായി മാറിയിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
അന്താരാഷ്ട്ര യോഗ ദിനത്തിന്റെ ഭാഗമായി രാജ്യമെങ്ങും വിപുലമായ പരിപാടികളാണ് അരങ്ങേറുന്നത്. ഉത്തരാഖണ്ഡില്‍ 50000 പേര് പങ്കെടുക്കുന്ന യോഗ പ്രകടനത്തില്‍ പ്രധാനമന്ത്രിയും പങ്കുകൊണ്ടു.
‘ദെഹ്റാദൂണ്‍ മുതല്‍ ഡബ്ലിന്‍ വരെയും ഷാങ്ഹായ് മുതല്‍ ചിക്കാഗോവരെയും ജക്കാര്‍ത്ത മുതല്‍ ജോഹന്നാസ്ബര്‍ഗ് വരെയും യോഗ മാത്രമാണുള്ളത്. ലോകത്തെ പരസ്പരം ചേര്‍ത്തു നിര്‍ത്തുന്ന ശക്തിയായി ഇന്ന് യോഗ മാറിയിരിക്കുന്നു’
അതിവേഗം മാറ്റങ്ങള്‍ വരുന്ന കാലത്ത് യോഗ ഒരു വ്യക്തിയുടെ ശരീരത്തെയും മനസ്സിനെയും തലച്ചോറിനെയും ഒരുമിച്ച് ചേര്‍ത്ത് നിര്‍ത്തി സമാധാനം നല്‍കുന്നുവെന്നും പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു.
അന്താരാഷ്ട്ര യോഗാ ദിനത്തിന്റെ ഭാഗമായി രാജ്യമെങ്ങും വിപുലമായ പരിപാടികളാണ് അരങ്ങേറിയത്.
വിവിധ സംഘടനകള്‍ ഒത്തു ചേര്‍ന്ന് റാഫി മാര്‍ഗ് മുതല്‍ രാജ്പഥ് വരെയുള്ള ഇന്ത്യാ ഗേറ്റ് പരിസരത്ത് ജനങ്ങള്‍ ഒത്തുകൂടി യോഗ അഭ്യാസം നടത്തി.
കേന്ദ്ര പരിസ്ഥിതി മന്ത്രി ഹര്‍ഷ വര്ധന് ഡല്‍ഹിയില്‍ നടന്ന യോഗാഭ്യാസത്തില്‍ പങ്കു കൊണ്ട്.