ലോകശ്രദ്ധ നേടി വിവിധ രാജ്യക്കാരുടെ യോഗ; കേരള ടൂറിസത്തിനും ഉണര്‍വ്
ഇരുപത്തിമൂന്ന് രാജ്യക്കാര്‍ ഒത്തുകൂടി ഒരേ ചലന ക്രമത്തില്‍ യോഗ പ്രദര്‍ശിപ്പിച്ചു.അസോസിയേഷന്‍ ഓഫ് ടൂറിസം ട്രേഡ് ഓര്‍ഗനൈസേഷന്‍സ് ഇന്ത്യ(അറ്റോയ്) യോഗ അംബാസഡേഴ്സ് ടൂര്‍ അംഗങ്ങള്‍ പങ്കെടുത്ത വിശാല യോഗാ പ്രദര്‍ശനം കൊച്ചിയ്ക്കും പുതുമയായി.
രാജ്യാന്തര യോഗാ ദിനമായ ഇന്ന് വേറിട്ട പരിപാടിയായി വ്യത്യസ്ഥ രാജ്യക്കാരുടെ യോഗ. കേന്ദ്ര ആയുഷ് മന്ത്രാലയം നിര്‍ദ്ദേശിച്ച കോമണ്‍ യോഗാ പ്രോട്ടോക്കോള്‍ പ്രകാരമുള്ള യോഗാഭ്യാസമാണ് നടന്നത്. തിരുവനന്തപുരം ശ്രീചിത്രയിലെ ഡോ. അരുണ്‍ തേജസ് നേതൃത്വം നല്‍കി.
യോഗാ ദിനത്തോട് അനുബന്ധിച്ച് പല പരിപാടികളും നടന്നെങ്കിലും സവിശേഷത കൊണ്ടും പങ്കെടുത്തവരുടെ വൈവിധ്യം കൊണ്ടും ശ്രദ്ധയാകര്‍ഷിച്ചത് അറ്റോയ് സംഘടിപ്പിച്ച വിശാല യോഗാ പ്രദര്‍ശനമാണ്. ടൂറിസം മേഖലയിലുള്ളവരും സിനിമാ താരം നവ്യാ നായരും യോഗയില്‍ പങ്കാളിയായി.
യോഗ അംബാസഡേഴ്സ് ടൂര്‍ സംഘത്തോടൊപ്പം പങ്കാളിയാകാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്ന് നവ്യ ടൂറിസം ന്യൂസ് ലൈവിനോട് പറഞ്ഞു. തികച്ചും വ്യത്യസ്ഥ അനുഭവമെന്നും നവ്യ നായര്‍ പറഞ്ഞു.
വിശാല യോഗാ പ്രദര്‍ശനം ഒരു മണിക്കൂറിലേറെ നീണ്ടു. കഴിഞ്ഞ 14ന് കോവളത്തു നിന്ന് തുടങ്ങിയ യോഗ അംബാസഡേഴ്സ് ടൂര്‍ ഇന്ന് സമാപിക്കും.
യോഗ അംബാസഡേഴ്സ് ടൂറോടെ കേരളം യോഗാ ടൂറിസത്തിന്റെ കേന്ദ്രമാവുകയാണെന്ന് അറ്റോയ് പ്രസിഡന്റ് പികെ അനീഷ് കുമാറും സെക്രട്ടറി വി ശ്രീകുമാര്‍ മേനോനും പറഞ്ഞു. യോഗാ ടൂര്‍ കേരളത്തിലെ ടൂറിസം മേഖലയ്ക്കു ഉണര്‍വ് ഏകിയിട്ടുണ്ട്