News

മഹാരാജാ സീറ്റിംഗ് സംവിധാനവുമായി എയര്‍ ഇന്ത്യ

അന്താരാഷ്ട്ര വിമാന യാത്രക്കാര്‍ക്കായി മഹാരാജ സീറ്റിംഗ് സംവിധാനമൊരുക്കി എയര്‍ ഇന്ത്യ. സീറ്റിങ് സംവിധാനത്തില്‍ തുടങ്ങി ക്യാബിന്‍ ജീവനക്കാര്‍ക്ക് പുത്തന്‍ യൂണിഫോം ഒരുക്കിയാണ് എയര്‍ ഇന്ത്യ മുഖം മിനുക്കാന്‍ ഒരുങ്ങുന്നത്. പുത്തന്‍ സൗകര്യങ്ങളോടെയുള്ള ആദ്യ സര്‍വീസ് വ്യോമയാനമന്ത്രി സുരേഷ് പ്രഭു നാളെ ഉദ്ഘാടനം ചെയ്യും.

നിലവിലെ ബോയിംഗ് 777, 787 വിമാനങ്ങളിലെ ഫസ്റ്റ് ക്ലാസ്, ബിസിനസ് ക്ലാസ് സീറ്റുകളാണ് മഹാരാജ സീറ്റായി ഉയര്‍ത്തുന്നത്. ഇതിന് പുറമെ, ഈ ക്ലാസിലെ യാത്രക്കാര്‍ക്ക് കൂടുതല്‍ സൗകര്യവും ഏര്‍പ്പെടുത്തും.

കൂടുതല്‍ സൗകര്യങ്ങള്‍ ഒരുക്കുന്നതിലൂടെ കൂടുതല്‍ യാത്രക്കാരെ ആകര്‍ഷിക്കാനും വരുമാനം വര്‍ധിപ്പിക്കാനുമാണ് എയര്‍ ഇന്ത്യ ലക്ഷ്യമിടുന്നത്. അന്താരാഷ്ട്ര വിമാനങ്ങളിലെ ജീവനക്കാര്‍ക്ക് ലോകോത്തര നിലവാരമുള്ള യൂണിഫോമുകള്‍ നല്‍കിയുള്ള മാറ്റമാണ് എയര്‍ ഇന്ത്യ വരുത്തുന്നത്.

43 രാജ്യങ്ങളിലേക്കായി 2500-ല്‍ അധികം സര്‍വീസുകളാണ് ആഴ്ചതോറും എയര്‍ ഇന്ത്യ നടത്തുന്നത്. യാത്രാ സൗകര്യം ഉയര്‍ത്തുന്നത് വഴി അന്താരാഷ്ട്ര യാത്രക്കാരെ ആകര്‍ഷിക്കാനാണ് പുതിയ മാറ്റത്തിലൂടെ കമ്പനി ലക്ഷ്യമാക്കുന്നത്.