ഊബര്‍ ലൈറ്റ് ആപ്പ് ഇന്ത്യയില്‍ അവതരിപ്പിച്ചു
ഏറെ ഉപഭോക്താക്കളുള്ള ഓണ്‍ലൈന്‍ ടാക്‌സി സര്‍വീസാണ് ഊബര്‍. ഇന്ത്യില്‍ തങ്ങളുടെ സര്‍വീസ് കൂടുതല്‍ മെച്ചപ്പെടുത്തുന്നതിനായി കമ്പനി പുതിയ ആപ്ലിക്കേഷന്‍ അവതരിപ്പിച്ചു. 5 എം ബി മാത്രമുള്ള ഊബര്‍ ലൈറ്റ് ആപ്പാണ് കമ്പനി അവതരിപ്പിച്ചത്. ഒട്ടുമിക്ക ആന്‍ഡ്രോയിഡ് ഫോണുകളിലും സപ്പോര്‍ട്ട് ചെയ്യുന്ന ലളിതമായ ആപ്പാണ് അപതരിപ്പിച്ചത്. കുറഞ്ഞ ഇന്റര്‍നെറ്റിലും, യാത്രയിലും ആപ് ഫലപ്രദമാണ്.
ഊബറിന്റെ നിലവിലുള്ള ആപ് പോലെ കാറുകളുടെ നിരയൊന്നും ആപ്പില്‍ കാണിക്കില്ല. പകരം എളുപ്പത്തില്‍ പ്രവര്‍ത്തിക്കുന്ന രീതിയിലുള്ള ഡിസൈനിലാണ് ആപ്പ് തയ്യാറാക്കിയിരിക്കുന്നത്. ഉപയോക്താവ് നിര്‍ദേശം നല്‍കുമ്പോള്‍ തന്നെ ലൊക്കേഷന്‍ തിരിച്ചറിഞ്ഞ് ആപ്പ പ്രതികരിക്കും. ജിപിഎസ്, നെറ്റ് വര്‍ക്ക് പ്രശ്‌നങ്ങള്‍ ഉണ്ടെങ്കില്‍ ആപ് തന്നെ സ്ഥലം നിര്‍ദേശിക്കും.
ഓഫ് ലൈനിലും ആപ് പ്രവര്‍ത്തിക്കും. നഗരത്തിലെ ജനപ്രിയ ഇടങ്ങളില്‍ നിന്ന് നിങ്ങളെ പിക് ചെയ്യാനുള്ള നിര്‍ദേശം ആപ് തന്നെ മുന്നോട്ട് വെയ്ക്കും. ഉപയോക്താക്കള്‍ പോകുന്ന ഇടങ്ങള്‍ ആപ്പ് തന്നെ അടയാളപ്പെടുത്തി വെയ്ക്കുന്നതിലൂടെ ഓഫ് ലൈന്‍ ആപ്പ് പ്രവര്‍ത്തിക്കുന്നത് ഉറപ്പ് വരുത്തും.