യോഗ വെറും യോഗയല്ല: വിശദീകരിച്ച് വിദഗ്ധര്‍
യോഗ എന്നാല്‍ എന്ത്? എന്താണ് യോഗയുടെ അടിസ്ഥാനം. യോഗാ അംബാസഡര്‍ ടൂറിന്റെ ആദ്യ ദിനം യോഗാ വിദഗ്ധര്‍ കോവളം റാവിസില്‍ പ്രതിനിധികളോട് വിശദീകരിച്ചു.
ഡോ. ബി ആര്‍ ശര്‍മ്മ (കൈവല്യധാമ ഗവേഷണ വിഭാഗം )
അസുഖം വരുമ്പോള്‍ ആദ്യം നാം ആശുപത്രികളിലേക്കാണ് പോകുന്നത് അവിടെ രോഗത്തിനുള്ള കൃത്യമായ മരുന്നുകള്‍ ഡോക്ടര്‍മാര്‍ തരും. എന്നാല്‍ രോഗം പൂര്‍ണമായി നശിപ്പിക്കുക എന്നത് അവിടെ നടക്കുന്നില്ല.
ധ്യാനത്തിലൂടെയും വിവിധ ആസനങ്ങള്‍ പരിശീലിക്കുന്നതിലൂടെയും നാം കണ്ടെത്തുന്നത് നമ്മെത്തന്നെ.
ഗീതയില്‍ അര്‍ജ്ജുനന്‍ പറഞ്ഞിട്ടുണ്ട് ‘താമരപ്പൂവിനെപോലെയാവണം നാം ജീവിക്കേണ്ടത്’. കാരണം താമര വളരുന്നത് ചെളി നിറഞ്ഞ വെള്ളത്തിന് മുകളിലാണ് എന്നാല്‍ പൂവിനേയോ ഇലകളെയോ ഒരിക്കലും ആ ചെളി മൂടുകയില്ല. അങ്ങനെയാവണം നാം ഓരോരുത്തവരും ജീവിക്കേണ്ടത്. എല്ലാവരിലേക്കും വെളിച്ചം പകരണം നാം നില്‍ക്കുന്ന ഇടമല്ല നാം പകര്‍ന്ന് നല്‍കുന്ന ഊര്‍ജ്ജത്തിനാണ് പ്രധാനം.
ഓരോ പ്രവര്‍ത്തിയും ചെയ്യും മുമ്പ് ധ്യാനത്തിലേര്‍പ്പെടുന്ന പോലെ പ്രവര്‍ത്തിക്കൂ
ഡോ. യോഗി ശിവ:
യോഗയ്ക്കാപ്പം ആയോധനകലയും നൃത്തവും നിഷ്ഠയായി കൊണ്ട് നടക്കുന്ന അദ്ദേഹം ഹഠ യോഗ പരമ്പരയെക്കുറിച്ചാണ് പ്രഭാഷണം നടത്തിയത്. ഹ എന്നാല്‍ രണ്ട് വ്യത്യസ്ത ഊര്‍ജ്ജത്തിനെയാണ് ഉള്‍ക്കൊള്ളുന്നത്. ‘ഹ’ എന്നാല്‍ സൂര്യനും, ‘ഠ’ എന്നാല്‍ ചന്ദ്രനും.
ഹഠ യോഗ പരിശീലിക്കുന്നതിലൂടെ ലഭിക്കുന്ന ഉത്തരം ഇതാണ് ‘ഞാനാണ് ഈ പ്രപഞ്ചത്തില്‍ എല്ലാം’. പ്രപഞ്ചത്തിലെ എല്ലാം നമ്മളാണെങ്കില്‍ പിന്നെ ആരാണ് നമ്മള്‍ .അതിനുള്ള ഉത്തരം തത്ത്വമസി എന്നാണ്. അതെ എല്ലാം നാം തന്നെയാണ് ഈ പ്രപഞ്ചത്തില്‍.
യോഗ സൂത്രത്തില്‍ പറയുന്നുണ്ട് നമ്മുടെ മനസ്സിന്റെ എല്ലാ പ്രവര്‍ത്തികളെയും നാം ആദ്യം തന്നെ വിലങ്ങ് വെയ്ക്കണം അങ്ങനെ ചെയ്താല്‍ മനസ്സ് നമ്മളില്‍ നിന്ന് ഒരിക്കലും കൈവിട്ട് പോവില്ല. നമ്മുടെ ശരീരത്തിനുള്ളില്‍ രണ്ട് തരം ഊര്‍ജ്ജമാണ് നിറഞ്ഞിരിക്കുന്നത്. ‘ഹം’ ‘സ’. ശ്വാസോച്ഛ്വാസത്തില്‍
നാം അറിയാതെ തന്നെ ഈ താളം ഉരുവിട്ട് കൊണ്ടിരിക്കുകയാണ്.
ഡോ. ആല്‍വാര്‍ (മൈസൂര്‍ മഹാരാജാ സംസ്‌കൃത കോളേജ്)
യോഗ പരിശീലിക്കുന്നതിലൂടെ നാം സമാധിയിലേക്കാണ് അടുക്കുന്നത്. നമ്മിലെ ആഗ്രഹങ്ങളുടെയും, കോപത്തിന്റെയും, ദേഷ്യത്തിന്റെയും സമാധിയാണ് നാം ധ്യാനത്തിലൂടെ നേടുന്നത്.