News

യോഗാടൂര്‍ മാതൃകാപരം അഭിനന്ദനാര്‍ഹം; അറ്റോയിയെ പുകഴ്ത്തി മന്ത്രിമാര്‍


യോഗാ അംബാസഡര്‍ ടൂറിനെയും സംഘാടകരായ അറ്റോയിയേയും പുകഴ്ത്തി അതിഥികള്‍. യോഗാ ടൂര്‍ അഭിനന്ദനാര്‍ഹവും അനുകരണീയവുമാണെന്ന് കേന്ദ്ര ആയുഷ് മന്ത്രി ശ്രീപദ് നായിക് മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. സമാനതകളില്ലാത്ത ഇത്തരം പരിപാടി സംഘടിപ്പിച്ച അറ്റോയ്ക്ക് അഭിനന്ദനമെന്നും മന്ത്രി പറഞ്ഞു.
സംഘാടനത്തിന് ഏറെ ബുദ്ധിമുട്ട് വേണ്ടി വരുന്ന ഈ പരിപാടി ചുരുങ്ങിയ സമയം കൊണ്ടാണ് അറ്റോയ് സംഘടിപ്പിച്ചത്. യോഗാ അംബാസഡര്‍ ടൂറിനു പിന്തുണ നല്‍കിയ കേരള സര്‍ക്കാരിനെയും അഭിനന്ദിക്കുന്നതായി കേന്ദ്ര മന്ത്രി പറഞ്ഞു.
യോഗാ ടൂറും സംഘാടകരായ അറ്റോയിയും പ്രശംസ അര്‍ഹിക്കുന്നതായി സംസ്ഥാന ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പ്രസംഗത്തില്‍ പറഞ്ഞു.
യോഗാ ടൂര്‍ സംഘടിപ്പിക്കാന്‍ അറ്റോയ് നടത്തിയ ശ്രമങ്ങളെ കേന്ദ്ര ആയുഷ് മന്ത്രാലയം ജോയിന്‍റ് സെക്രട്ടറി രഞ്ജിത്ത് കുമാര്‍ അഭിനന്ദിച്ചു.
സോഷ്യല്‍ മീഡിയയെ ടൂറിസം വികസനത്തിന്‌ ഉപയോഗിക്കാന്‍ ശില്‍പ്പശാല നടത്തിയ അറ്റോയിയുടെ പുതിയ ശ്രമവും പുതുമയുള്ളതാണെന്ന് ടൂറിസം സെക്രട്ടറി റാണി ജോര്‍ജ് പറഞ്ഞു. ടൂറിസം ഡയറക്ടര്‍ പി ബാലകിരണ്‍, ബേബി മാത്യു സോമതീരം എന്നിവരും അറ്റോയിയെ അഭിനന്ദിച്ചു. യോഗാ ടൂര്‍ സംഘടിപ്പിച്ച അറ്റോയിയെ കയ്യടിയോടെ അഭിനന്ദിക്കാമെന്ന അയാട്ടോ സീനിയര്‍ വൈസ് പ്രസിഡന്റ് ഇ എം നജീബിന്റെ വാക്കുകളെ എഴുന്നേറ്റു നിന്ന് കയ്യടിച്ചാണ് വിദേശ പ്രതിനിധികള്‍ അംഗീകരിച്ചത്.