വെല്ലുവിളി ഏറ്റെടുത്ത് മോദി
ശാരീരിക ക്ഷമത നിലനിര്‍ത്താനുള്ള സന്ദേശവുമായി സോഷ്യല്‍ മീഡിയ വഴി ആരംഭിച്ച ‘HumFitIndiaFit’ ചലഞ്ച് കാമ്പ്യയിന്റെ ഭാഗമായി താന്‍ ദിവസേന ചെയ്യുന്ന വ്യായാമ മുറകളും നടത്തവും കല്ലിലുരണ്ടുള്ള പ്രത്യേക അഭ്യാസവും മറ്റുമാണ് പ്രധാനമന്ത്രി ട്വീറ്റിലൂടെ പങ്കു വെച്ചത്.
ക്രിക്കറ്റ് താരം വിരാട് കോലി പ്രധാനമന്ത്രിയെ ഫിറ്റനസ് ചലഞ്ചിനായി വെല്ലുവിളിച്ചിരുന്നു. മെയ് 23ന് താരത്തിന്റെ ചലഞ്ച് താന്‍ വീഡിയോ ഉടന്‍ പങ്കുവെയ്ക്കും എന്ന് മോദി ട്വീറ്റ് ചെയ്തത്.
‘രാവിലെയുള്ള എന്റെ വ്യായാമത്തിലെ ഏതാനും ചില നിമിഷങ്ങളാണ് ഇവിടെ പങ്കുവെക്കുന്നത്.യോഗയ്ക്ക് പുറമെ പഞ്ചഭൂതങ്ങളായ മണ്ണ്, ജലം, വായു, അഗ്‌നി, ആകാശം എന്നീ അഞ്ച് പ്രകൃതി ഗുണങ്ങളെ ഉള്‍ക്കൊള്ളിച്ചുള്ള ട്രാക്കിലാണ് താന്‍ നടക്കുന്നത്. ഇതിനു പുറമെ ശ്വസന വ്യായാമവും താന്‍ ചെയ്യുന്നുണ്ട്’, മോദി ട്വിറ്ററില്‍ കുറച്ചു.
ഫിറ്റ്നസ് ചാലഞ്ചിനായ് കര്‍ണാടക മുഖ്യമന്ത്രി എച്ച ഡി കുമാരസ്വാമിയെയും 2018 കോമണ്‍വെല്‍ത്ത് ഗെയിംസ് മെഡല്‍ ജേതാവായ മണിക ബദ്രയെയുമാണ് മോദി ക്ഷണിച്ചത്.
എന്നാല്‍ മോദിയുടെ ചാലഞ്ച് സ്വീകരിക്കുകയും നിരസിക്കുകയോ ചെയ്തില്ല കുമാരസ്വാമി. പകരം തന്റെ ആരോഗ്യത്തില്‍ ഇത്രയേറെ ശ്രദ്ധാലുവായ മോദിയോട് താന്‍ നന്ദി അറിയിക്കുന്നുവെന്നും താന്‍ ആദരിക്കപ്പെട്ടെന്നും കുമാരസ്വാമി ട്വിറ്ററിലൂടെ മറുപടി നല്‍കി.