ഈ ആപ്പുകള്‍ കൈയ്യിലുണ്ടോ എങ്കില്‍ യാത്ര ആയാസരഹിതമാക്കാം
ബാക്ക്പാക്ക് യാത്രികര്‍ ഏറ്റവും ആശ്രയിക്കുന്നത് മൊബൈല്‍ ആപ്പുകളെയാണ്. നാവിഗേഷന്‍ ആപ്പുകള്‍ മുതല്‍ ടിക്കറ്റ് ബുക്കിങ്, ഹോട്ടല്‍ റൂം ബുക്കിങ് ആപ്പുകള്‍ വരെ.
സഞ്ചാരികള്‍ക്ക് യാത്രകള്‍ക്കിടയില്‍ സംഭവിക്കുന്ന ബുദ്ധിമുട്ടുകള്‍ ഒഴിവാക്കാന്‍ സഹായകകരമായ നിരവധി ആപ്പുകളാണ് ഇന്ന് നിലവിലുള്ളത്. അങ്ങനെ സഞ്ചാരപ്രിയര്‍ക്ക് സഹായകരമായ യാത്രാ ആപ്പുകളെ പരിചയപ്പെടാം
ട്രാവ്കാര്‍ട്ട്
ഇന്റര്‍നെറ്റില്ലാതെ തന്നെ ഉപയോഗിക്കാനാകുന്ന ആപ്പാണിത്. സ്ഥലങ്ങളും മറ്റ് യാത്രാ വിവരങ്ങളും കൃത്യമായി നോട്ടിഫിക്കേഷനായി ഉപയോക്താവിന് ലഭിക്കും എന്നതാണ് പ്രധാന സവിശേഷത. ഹോട്ടലുകളുടെ സ്പെഷ്യല്‍ ഓഫറുകള്‍, ഡീലുകള്‍, യാത്രയ്ക്കായി തിരഞ്ഞെടുത്തിരിക്കുന്ന സ്ഥലവുമായി ബന്ധപ്പെട്ട ഏറ്റവും പുതിയ വിവരങ്ങള്‍ എന്നിവയെല്ലാം ആപ്പിലൂടെ അറിയാനാകും.
ട്രിവാഗോ
ഹോട്ടല്‍ ബുക്കിങ് പ്രയാസ രഹിതമാക്കാന്‍ സഞ്ചാരികളെ സഹായിക്കുന്ന ആപ്പാണിത്. ഇരുന്നൂറിലധികം ഹോട്ടല്‍ ബുക്കിങ് സൈറ്റുകളിലെ നിരക്കുകള്‍ താരതമ്യം ചെയ്ത് ആപ്പ് കാണിച്ചുതരും. സഞ്ചാരികളുടെ ലൊക്കേഷന് ഏറ്റവും അടുത്തുള്ള താമസസൗകര്യങ്ങളുടെ ഉള്‍പ്പെടെ വിവരങ്ങള്‍ ലഭ്യമാക്കുന്നുണ്ട്.
ഹിയര്‍ വി ഗോ
നോക്കിയ വികസിപ്പിച്ചെടുത്തിരിക്കുന്ന നാവിഗേഷന്‍ ആപ്പാണിത്. ഗൂഗിള്‍ മാപ്പ് നല്‍കുന്നതിലുപരിയായി, നടത്തത്തിനും, സൈക്ലിങ്ങിനും പൊതു ഗതാഗതത്തിനുമൊക്കെയുള്ള ശരിയായ വഴികള്‍ ഓഫ്‌ലൈനിലാണെങ്കിലും ആപ്പിലൂടെ ലഭിക്കും എന്നതാണ് സവിശേഷത. ഈ ആപ്പ് ഉപയോഗിച്ച് യാത്ര ചെയ്യുന്ന ദിശയും ദിക്കുകളുമൊക്കെ കൃത്യമായി മനസ്സിലക്കാനാകും. ആപ്പ് നല്‍കുന്ന നിര്‍ദേശങ്ങളെല്ലാം പൊതുവേ കൃത്യമാണ്.
ബുക്കിങ് ഡോട്ട് കോം
രാജ്യത്തിനകത്തും പുറത്തും താമസസൗകര്യമൊരുക്കി നല്‍കുന്ന ആപ്പാണിത്. മികച്ച ഡീലുകളാണ് ആപ് ഉപഭോക്താക്കള്‍ക്ക് നല്‍കുന്നത്. ബജറ്റ് ഹോട്ടലുകള്‍ക്ക് ആപ്പില്‍ പ്രാധാന്യമുള്ളതിനാല്‍ താമസച്ചെലവു ചുരുക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കും ആപ്പിനെ ആശ്രയിക്കാം.