വീണ്ടും നിരക്കിളവ് പ്രഖ്യാപിച്ച് മൈസൂരു-ബെംഗളൂരു ട്രെയിനുകള്‍
മൈസൂരു-ബെംഗളൂരു റൂട്ടില്‍ യാത്രക്കാരെ ആകര്‍ഷിക്കാന്‍ അഞ്ചു ദീര്‍ഘദൂര ട്രെയിനുകളിലെ തേഡ് എസി നിരക്കുകള്‍ വെട്ടിക്കുറച്ചു. ഈ റൂട്ടില്‍ അഞ്ചു ട്രെയിനുകളില്‍ നേരത്തേതന്നെ നിരക്കിളവ് ലഭ്യമാണ്.
മറ്റു സംസ്ഥാനങ്ങളില്‍നിന്നു മൈസൂരുവിലേക്കുള്ള ട്രെയിനുകള്‍ ബെംഗളൂരു വിട്ടാല്‍ കാലിയായി ഓടുന്നത് പതിവായതോടെയാണ് ഈ ട്രെയിനുകളിലെ എസി കോച്ചുകളിലെ യാത്രയ്ക്ക് ഇളവ് ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചത്. ബെംഗളൂരു വിട്ടാല്‍ ചെയര്‍കാര്‍ ആയി സര്‍വീസ് നടത്തുന്ന ട്രെയിനില്‍ പകുതിനിരക്കില്‍ യാത്ര ചെയ്യാമെന്നതിനാല്‍ യാത്രക്കാര്‍ കൂടുകയും ചെയ്തു.
മയിലാടുതുറൈ, കാവേരി, ഹംപി, തൂത്തുക്കുടി, ഗോള്‍ഗുമ്പാസ് എക്‌സ്പ്രസ് ട്രെയിനുകളില്‍
രണ്ടുവര്‍ഷം മുന്‍പാണ് നിരക്കിളവ് ആദ്യമായി പരീക്ഷിച്ചത്. ഇതു വന്‍ വിജയമായതോടെയാണ് അഞ്ചു ട്രെയിനുകളില്‍കൂടി ഇളവ് ഏര്‍പ്പെടുത്തിയത്. യാത്രക്കാര്‍ക്കും റെയില്‍വേക്കും ഇത് ഒരുപോലെ നേട്ടമാകുന്നുണ്ടെന്നു റെയില്‍വേ അധികൃതര്‍ പറയുന്നു.