സഞ്ചാരികള്‍ക്ക് കുമരകത്തെ കായലിലൂടെ മഴ യാത്ര
വിനോദ സഞ്ചാരികള്‍ക്ക് ഇനി കുമരകത്തെ കായലിലൂടെ മഴ യാത്ര. മണ്‍സൂണ്‍ ടൂറിസത്തിനായി എത്തുന്ന സഞ്ചാരികള്‍ മഴയുടെ ആരവത്തിലാണ് ഇപ്പോള്‍ കായല്‍ യാത്ര നടത്തുന്നത്.
തിരമാലകള്‍ക്കു മീതെ അല്പം സാഹസിക യാത്ര നടത്താനും ചിലര്‍ തയാറാകുന്നു. ശക്തമായ കാറ്റു വീശിയതിനാല്‍ ഇന്നലെ കായലില്‍ വിനോദ സഞ്ചാരത്തിനു സഞ്ചാരികള്‍ കുറവായിരുന്നെങ്കിലും വിദേശ വനിതകള്‍ സ്പീഡ് ബോട്ടില്‍ സാഹസിക യാത്ര നടത്താന്‍ തയാറായി.
ബോട്ടുജെട്ടി ഭാഗത്തു നിന്നു സ്പീഡ് ബോട്ടില്‍ കയറിയ വനിതകള്‍ കായലിലെ തിരമാലകള്‍ക്കു മീതെ ‘ശര’വേഗത്തിലാണു പോയത്. ഡ്രൈവര്‍ എഴുന്നേറ്റുനിന്നാണു സ്പീഡ് ബോട്ട് നിയന്ത്രിച്ചത്. കൂടാതെ രണ്ടു ശിക്കാര വള്ളങ്ങളും മഴക്കാഴ്ചയ്ക്കായി സഞ്ചാരികളുമായി കായല്‍ യാത്ര നടത്തി.