Kerala

ടൂറിസം വികസന പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ മന്ത്രിതല സമിതി രൂപീകരിച്ചു

സംസ്ഥാനത്തെ പുതിയ ടൂറിസം നയം പ്രകാരം ടൂറിസം കേന്ദ്രങ്ങളെ ബന്ധപ്പെടുത്തുവാന്‍ പുതിയ റോഡുകള്‍ നിര്‍മ്മിക്കുന്നതിനും, നിലവിലെ റോഡുകള്‍ മെച്ചപ്പെടുത്തുന്നതിനായി മുഖ്യമന്ത്രി പിണറായി വിജയന്‍ ചെയര്‍മാനായി മന്ത്രിതല സമിതി രൂപീകരിച്ചു.

ടൂറിസം കേന്ദ്രങ്ങളിലേക്കുള്ള റോഡ് നിര്‍മ്മാണത്തിനും, നവീകരണത്തിനുമായി കിഫ്കിയും, തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളും, ടൂറിസം അടിസ്ഥാന വികസനവുമായി ബന്ധപ്പെട്ട വകുപ്പുകളും തമ്മിലുള്ള ഏകോപനത്തിനും മേല്‍നോട്ടത്തിനുമാണ് മന്ത്രിതല സമിതി രൂപീകരിച്ചത്.

ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ വൈസ് ചെയര്‍മാനായ സമിതിയില്‍ റവന്യൂ, പൊതുമരാമത്ത്, വൈദ്യുതി, തദ്ദേശ സ്വയംഭരണം, വനം, ജലസേചന വകുപ്പികളിലെ മന്ത്രിമാരും, വകുപ്പുകളിലെ ഉന്നത ഉദ്ദ്യോഗസ്ഥരും അംഗങ്ങളാണ്.

പുതിയ സമിതി മുന്നോട്ട് വെക്കുന്ന പദ്ധതിയിലൂടെ സംസ്ഥാനത്തെ ടൂറിസം വികസനത്തില്‍ വലിയ മാറ്റമുണടാകുമെന്ന് ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു.
പുതിയ സമിതിയുടെ രൂപീകരണത്തിലൂടെ ടൂറിസം വികസനത്തിന് വിഘാതമാകുന്ന അത്യാവശ്യ തടസ്സങ്ങള്‍ ഒഴിവാക്കാനും, മെച്ചപ്പെട്ട റോഡുകള്‍ എന്ന ആവശ്യം യാഥാര്‍ത്ഥ്യമാക്കാനും സാധിക്കും.