Kerala

കേളത്തില്‍ കനത്ത മഴയ്ക്ക് സാധ്യത: എല്ലാ ജില്ലാ കല്കടര്‍മാര്‍ക്കും നിര്‍ദേശം നല്‍കി

കേരളത്തില്‍ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ്. ഇന്ന് മുതല്‍ സംസ്ഥാനത്ത് പലയിടത്തും ശക്തമായ മഴ തുടരുകയാണ്. അതിശക്തമായ മഴ തുടരാന്‍ സാധ്യതയുള്ളതിനാല്‍ എല്ലാ ജില്ലാകലക്ടര്‍മാര്‍ക്കും ജാഗ്രതാ നിര്‍ദേശം നല്‍കി.


മഴ ശക്തമായിട്ടുള്ളതിനാല്‍ മലയോര മേഖലയില്‍ ഉരുള്‍പൊട്ടാന്‍ സാധ്യതയുണ്ട്.മലയോര മേഖലയിലോക്കുള്ള യാത്ര പരിമിതപ്പെടുത്തുവാന്‍ പോലീസിന് നിര്‍ദേശം നല്‍കി.

മഴയോടൊപ്പം ശക്തമായ കാറ്റിന് സാധ്യതയുള്ളതിനാല്‍ ബീച്ചുകളില്‍ സന്ദര്‍ശനം കര്‍ശനമായ നിയന്ത്രണത്തിലാവും അനുവദിക്കുക . ജൂണ്‍ പത്ത് വരെ മഴ ശക്തമായി തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ വകുപ്പ് അറിയിച്ചിരിക്കുന്നത്. കടലില്‍ മത്സ്യബന്ധനത്തിന് പോകുന്ന മത്സ്യത്തൊഴിലാളികള്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്.

കേന്ദ്ര ജല കമ്മീഷന്‍ കേരളത്തിലെ നദികളില്‍ വെള്ളപ്പൊക്ക സാധ്യത നിര്‍ദേശം നല്‍കിയതിനാല്‍പുഴകളിലും, ചാലുകളിലും, വെള്ളകെട്ടിലും മഴയത്ത് ഇറങ്ങാതിരിക്കുവാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.