News

യശ്വന്ത്പൂര്‍–എറണാകുളം ട്രെയിനിൽ കൂടുതൽ കോച്ചുകൾ

മധ്യവേനലവധി തിരക്കു പരിഗണിച്ച് ദക്ഷിണ പശ്ചിമ റെയിൽവേ ഈ മാസം 26 വരെ അനുവദിച്ച യശ്വന്ത്പൂര്‍–എറണാകുളം (06547–48) പ്രതിവാര തത്കാൽ എക്സ്പ്രസ് ട്രെയിനിൽ തേഡ് എസി, സ്ലീപ്പർ കോച്ചുകൾ അധികമായി ഏർപ്പെടുത്തി. ഒന്നു വീതം കോച്ചുകളാണ് പുതുതായി കൂട്ടിച്ചേര്‍ത്തത്. ഇതോടെ ഒരു സെക്കൻഡ് എസി, മൂന്ന് തേഡ് എസി, ഒൻപതു സ്ലീപ്പർ കോച്ചുകള്‍, രണ്ട് ജനറൽ കംപാർട്മെന്‍റ്കള്‍ എന്നിവ സ്പെഷൽ ട്രെയിനിൽ ഉണ്ടാകും.

ചൊവ്വാഴ്ചകളിൽ രാത്രി 10.45ന് യശ്വന്ത്പൂരില്‍നിന്നു പുറപ്പെടുന്ന ട്രെയിൻ പിറ്റേന്നു പകൽ 12ന്എ റണാകുളത്തെത്തും. കെആർ പുരം (രാത്രി 11.21), ബെംഗാർപേട്ട് (12.13), തിരുപ്പത്തുർ (1.55), സേലം (3.27), ഈറോഡ് (4.40), തിരുപ്പുർ (5.23), കോയമ്പത്തൂർ (6.45), പാലക്കാട് (8.25), ഒറ്റപ്പാലം (9.18), തൃശൂർ (10.02), ആലുവ (11.02), എറണാകുളം ടൗൺ (11.40) എന്നിവിടങ്ങളിലാണ് സ്റ്റോപ്പുള്ളത്.

മടക്ക ട്രെയിൻ ബുധൻ ഉച്ചയ്ക്കു 2.45നു പുറപ്പെട്ട് പിറ്റേന്നു രാവിലെ 4.30നു യശ്വന്ത്പൂരേത്തും. മടക്കയാത്രയിൽ എറണാകുളം നോർത്ത് (ടൗൺ) സ്റ്റേഷനിൽ ട്രെയിൻ നിർത്തില്ല. സ്ലീപ്പർ 450 രൂപ, തേഡ് എസി 1225 രൂപ, സെക്കൻഡ് എസി 1765 രൂപ എന്നതാണ് അടിസ്ഥാന നിരക്ക്. ടിക്കറ്റുകൾ തീരുന്നതനുസരിച്ച് നിരക്ക് ഉയരും.