പാലരുവി വെള്ളച്ചാട്ടം തുറന്നു
ഫെബ്രുവരിയിൽ സഞ്ചാരികൾക്ക് നിരോധനമേർപ്പെടുത്തിയിരുന്ന തെന്മല പാലരുവി വെള്ളച്ചാട്ടത്തിലേക്കുള്ള പ്രവേശനം പുനരാരംഭിച്ചു. കിഴക്കൻ മേഖലയിൽ വേനൽമഴ ശക്തിപ്പെട്ട് പാലരുവി ജലപാതം പൂർവസ്ഥിതിയിലായതോടെയാണ് സഞ്ചാരികൾക്കായി തുറന്നുകൊടുത്തത്.
ഇവിടേക്ക് വന്നവരിൽ അധികവും തമിഴ്‌നാട്ടിൽനിന്നുള്ളവരായിരുന്നു. കുറ്റാലം വെള്ളച്ചാട്ടവും കണ്ടാണ് പലരും പലരുവിയിലേക്ക് വരുന്നത്. കുറ്റാലം വെള്ളച്ചാട്ടം പൂർവസ്ഥിതിയിലാവാൻ ഇനിയും തമിഴ്‌നാട്ടിൽ മഴ ലഭിക്കണം. പ്രവേശനകവാടത്തിൽനിന്ന് വെള്ളച്ചാട്ടത്തിലേക്കുള്ള നാലുകിലോമീറ്റർ ദൂരം പാലരുവി ഇക്കോ ടൂറിസത്തിന്‍റെ വാഹനത്തിലാണ് സഞ്ചാരികളെ കൊണ്ടുപോകുന്നത്.