വീട്ടില്‍ വന്നുള്ള പാസ്‌പോര്‍ട്ട് വേരിഫിക്കേഷന്‍ ഇനി ഇല്ല
പാസ്‌പോര്‍ട്ട് വേരിഫിക്കേഷനായി പൊലീസ് വീട്ടിലെത്തുന്ന രീതി അവസാനിപ്പിച്ച് കേന്ദ്ര സര്‍ക്കാര്‍. വീട്ടില്‍ ചെന്നുള്ള വേരിഫിക്കേഷന്‍ ജൂണ്‍ ഒന്നു മുതല്‍ നിര്‍ത്തണമെന്ന് വിദേശകാര്യ മന്ത്രാലയം ഉത്തരവ് പുറപ്പെടുവിച്ചു. വീട്ടില്‍ ചെന്നുള്ള പരിശോധനകള്‍ കൈക്കൂലിക്കും ഒട്ടേറെ പരാതികള്‍ക്ക് കാരണമായതിനെത്തുടര്‍ന്ന് പുതിയ തീരുമാനം.
അപേക്ഷിക്കുന്നയാളുടെ വിലാസവും ക്രിമിനല്‍ പശ്ചാത്തലവും വീട്ടില്‍ ചെന്ന് പരിശോധിക്കുന്നതാണ് ഇതുവരെ തുടര്‍ന്ന വന്നിരുന്ന രീതി. എന്നാല്‍ ഇനി മുതല്‍ ഈ പതിവ് തുടരില്ല. മേയ് 21ന് ജോയിന്റ് സെക്രട്ടറി ആന്‍ഡ് ചീഫ് പാസ്‌പോര്‍ട്ട് ഓഫീസര്‍ അരുണ്‍ കെ ചാറ്റര്‍ജിയാണ് ഉത്തരവിറക്കിയത്.
രണ്ടാം ഘട്ട പരിശോനയാണ് ഇനി മുതല്‍ ഇല്ലാതാവുന്നത്. അപേക്ഷ നല്‍കുമ്പോള്‍ സ്ഥിര വിലാസത്തിലല്ല താമസിക്കുന്നതെങ്കില്‍ കഴിഞ്ഞ വര്‍ഷമായി താമസിക്കുന്ന സ്ഥലവും വിലാസവും രേഖപ്പെടുത്തണമായിരുന്നു. എന്നാല്‍ ഇനി ഒരു വിലാസം മാത്രം നല്‍കിയാല്‍ മതി.
അവസാന ഒരു വര്‍ഷത്തെ വിലാസം, ഫോട്ടോയുംഅപേക്ഷയിലെ വിവരങ്ങളും ശരിയാണോ എന്ന് തുടങ്ങിയ ചോദ്യങ്ങള്‍ ഇനി അന്വേഷിക്കണ്ടതില്ല എന്നാണ് ഉത്തരവ്. ഫോട്ടോ പാസപോര്‍ട്ട് സേവാകേന്ദ്രത്തില്‍ നിന്ന് തന്നെ എടുക്കുകയും രേഖകള്‍ അവിടെ പരിശോധന നടത്തുകയും ചെയ്യുന്നുണ്ട്. അതിനാല്‍ രണ്ടാമതുള്ള പരിശോധന ആവശ്യമില്ലെന്ന് മന്ത്രാലയത്തിന്റെ തീരുമാനം.