News

ഒമാനില്‍ വിസ നിരോധനം ഡിസംബര്‍ വരെ തുടരും

ഒമാനില്‍ വിവിധ ജോലികള്‍ക്ക് ഏര്‍പ്പെടുത്തിയ വിസ നിരോധനം ആറു മാസത്തേക്ക്കൂടി നീട്ടി. ഡിസംബര്‍ വരെ വിസ അനുവദിക്കില്ലെന്ന് മാനവവിഭവ മന്ത്രാലയം വ്യക്തമാക്കി.

സെയില്‍സ് പ്രമോട്ടര്‍, സെയില്‍സ് റപ്രസെന്‍റെറ്റീവ്, പര്‍ച്ചേഴ്‌സ് റപ്രസെന്‍റെറ്റീവ്, കണ്‍സ്ട്രക്ഷന്‍ തുടങ്ങിയ ജോലികള്‍ക്കുള്ള വിസ നിരോധനനമാണ് തുടരുക. ജൂണ്‍ ഒന്നു മുതല്‍ ആറ് മാസക്കാലത്തേക്ക് കൂടി വിസ അനുവദിക്കില്ലെന്ന് മന്ത്രാലയം അറിയിച്ചു.