ബെംഗളൂരു- കോയമ്പത്തൂര്‍ ഡബിള്‍ ഡെക്കര്‍ ട്രെയിന്‍ ഉടന്‍
മെട്രോ നഗരത്തില്‍ നിന്നുള്ള രണ്ടാമത്തെ എസി ഡബിള്‍ ഡെക്കര്‍ ട്രെയിനായ
ബെംഗളൂരു-കോയമ്പത്തൂര്‍ ‘ഉദയ്’ എക്സ്പ്രസ് ജൂണ്‍ 10 മുതല്‍. കോയമ്പത്തൂരില്‍ നടക്കുന്ന ചടങ്ങില്‍ റെയില്‍വേ സഹമന്ത്രി രാജന് ഗൊഹെയ്ന്‍ ഫ്ലാഗ് ഓഫ് ചെയ്യും.
താമ്പരം-തിരുനെല്‍വേലി അന്ത്യോദയ സൂപ്പര്‍ഫാസ്റ്റ് ട്രെയിനും ഇതിനൊപ്പം ഫ്ലാഗ് ഓഫ് ചെയ്യും. ബെംഗളൂരു-ചെന്നൈ ഡബിള്‍ ഡെക്കര്‍ പോലെ ഉത്കൃഷ്ട് ഡബിള്‍ ഡെക്കര്‍ എയര്‍കണ്ടീഷന്‍ഡ് യാത്രി (ഉദയ്) എക്സ്പ്രസും പകലാണ് സര്‍വീസ് നടത്തുക.
തിങ്കള്‍ ഒഴികെയുള്ള ദിവസങ്ങളില്‍ രാവിലെ 5.45നു കോയമ്പത്തൂരില്‍ നിന്നു പുറപ്പെടുന്ന ട്രെയിന്‍ ഉച്ചയ്ക്കു 12.40നു ബെംഗളൂരുവിലെത്തും. മടക്ക ട്രെയിന്‍ 2.15നു പുറപ്പെട്ട് രാത്രി ഒന്പതിനു കോയമ്പത്തൂരിലെത്തും.
തിരുപ്പുര്‍, ഈറോഡ്, സേലം എന്നിവിടങ്ങളില്‍ സ്റ്റോപ്പുണ്ട്. വൈഫൈ, ട്രെയിനുകളുടെ തല്‍സമയ വിവരം ലഭ്യമാക്കുന്ന ജിപിഎസ് എല്‍ഇഡി ബോര്‍ഡ്, ഫുഡ് വെന്‍ഡിങ് മെഷീനുകള്‍ എന്നിവ ഉള്‍പ്പെടെ 14 കോച്ചുകളുണ്ട്. ഒരു കോച്ചില്‍ 120 പേര്‍ക്കു യാത്ര ചെയ്യാം.