കൊല്ലം ഓലിയരുക് വെള്ളച്ചാട്ടം സഞ്ചാരികള്‍ക്കായി ഒരുങ്ങുന്നു
ആര്‍ച്ചല്‍ ഓലിയരുക് വെള്ളച്ചാട്ടം കേന്ദ്രമാക്കിയുള്ള ടൂറിസം പദ്ധതിയുടെ നിര്‍മാണ ഉദ്ഘാടനം 31നു വൈകിട്ട് അഞ്ചിനു മന്ത്രി കടകംപള്ളി സുരേന്ദ്രന് നിര്‍വഹിക്കും.
കിഴക്കന്‍ മേഖലയിലെ മനോഹര ദൃശ്യങ്ങളില്‍ ഒന്നാണ് ഏരൂര്‍ പഞ്ചായത്തിലെ ഈ വെള്ളച്ചാട്ടം. കടുത്ത വേനലില്‍ ഒഴുക്ക് കുറയുമെങ്കിലും മഴയുടെ തുടക്കത്തില്‍തന്നെ ജലപാതം ശക്തമാകും.
ജില്ല ടൂറിസം പ്രമോഷന് കൗണ്‍സിലിന്റെ സഹകരണത്തോടെ തയാറാക്കിയ പദ്ധതിയാണു ടൂറിസം വകുപ്പ് ഏറ്റെടുക്കുന്നത്.
വെള്ളച്ചാട്ടം കാണാന്‍ എത്തുന്നവരുടെ സുരക്ഷയ്ക്ക് ആവശ്യമായ സംവിധാനങ്ങളും അടിസ്ഥാന സൗകര്യങ്ങളും ഏരൂര്‍ പഞ്ചായത്ത് ഏര്‍പ്പെടുത്തും.ഇവിടെ എത്തുന്നവര്‍ക്ക് ആര്‍പിഎല്‍, ഓയില്‍ പാം എസ്റ്റേറ്റുകള്‍ സന്ദര്‍ശിക്കുന്നതിനുള്ള ക്രമീകരണങ്ങളും ഉണ്ടാകും.