കേരളത്തില്‍ കാലവര്‍ഷമെത്തി; കാറ്റിനു സാധ്യത
കേരളത്തില്‍ കാലവര്‍ഷമെത്തി. മൂന്നു ദിവസം നേരത്തെയാണ് തെക്കു പടിഞ്ഞാറന്‍ മണ്‍സൂണ്‍ എത്തിയതെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
കേരളത്തിന്‍റെ തീരപ്രദേശങ്ങളില്‍ മണിക്കൂറില്‍ 20 കിലോമീറ്റര്‍ വേഗത്തിലുള്ള കാറ്റുവീശാന്‍ സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു.
അതേസമയം ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ വീണ്ടും പൊടിക്കാറ്റിനു സാധ്യതയെന്ന് കാലാവസ്ഥാ വിദഗ്ദര്‍ അറിയിച്ചു. യുപിയിലും ബീഹാറിലും കനത്ത മഴ തുടരുന്നു. ഇതുവരെ 40 മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.